അരുവിക്കര നാളെ പോളിംഗ് ബൂത്തിലേക്ക്

single-img
26 June 2015

voteആര്യനാട്: അരുവിക്കര നാളെ പോളിംഗ് ബൂത്തിലേക്ക്. ഈ ഉപതിരഞ്ഞെടുപ്പായിരിക്കും കേരളത്തിന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് എട്ടു മാസം മാത്രം അകലെ നിൽക്കുമ്പോഴുള്ള ഈ ഉപതിരഞ്ഞെടുപ്പിന് അത്രത്തോളമാണ് രാഷ്ട്രീയ പ്രാധാന്യം.  അരുവിക്കരയില്‍ വെടിക്കെട്ടോടെ പരസ്യപ്രചാരണത്തിനു കലാശക്കൊട്ട്. കേരളത്തിന്റെ തിരഞ്ഞെടുപ്പുരംഗം ഇന്നുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ആവേശത്തോടെയാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ശബ്ദപ്രചാരണത്തിനു തിരശീല വീണത്. ഇന്നു നിശ്ശബ്ദ പ്രചാരണം. നാളെ ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ പോളിങ് ബൂത്തിലേക്ക് ഒഴുകും. ഇടത്-വലത് മുന്നണികൾക്കും ബിജെപിക്കും അത്രക്ക പ്രധാനപ്പെട്ടതാണ് ഈ തിരഞ്ഞെടുപ്പ്. എന്തു വിലകൊടുത്തും നേരിടാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.