പൊലീസ് വാഹനങ്ങളില്‍ അമിതശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഡിജിപി ടി പി സെന്‍കുമാർ

single-img
25 June 2015

download (5)പൊലീസ് വാഹനങ്ങളില്‍ കേന്ദ്രമോട്ടോര്‍ വാഹന ചട്ടത്തിന് വിരുദ്ധമായി അമിതശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഡിജിപി ടി പി സെന്‍കുമാറിന്റെ നിര്‍ദ്ദേശം.ചട്ടവിരുദ്ധമായി ഹോണുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവര്‍ക്കൊപ്പം വാഹനം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കുമെന്നും ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.
വാഹനപരിശേധനയുടെ പേരില്‍ പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാവാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.