കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; 39 പേര്‍ക്ക് പരിക്കേറ്റു

single-img
25 June 2015

downloadകെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; 39 പേര്‍ക്ക് പരിക്കേറ്റു. ദേശീയപാത 183ല്‍ പട്ടുമുടിക്കു സമീപമാണ് ബുധനാഴ്ച ഒരുമണിയോടെ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ 19 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പീരുമേട് കല്ലാര്‍ പുതുമന്‍ ആലി കൗണ്ടറുടെ മകന്‍ മുരുകേശന്‍(34) ആണ് മരിച്ചത്.
കുമളിയില്‍നിന്ന് കോട്ടയത്തേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസ്സും കോട്ടയത്തുനിന്നു കുമളിയിലേക്കു വന്ന കെ.എസ്.ആര്‍.ടി.സി. ടൗണ്‍-ടു-ടൗണ്‍ ബസ്സും കടന്നുപോകുന്നതിനിടെ തമ്മിലുരസിയാണ് ഓര്‍ഡിനറി ബസ് നിയന്ത്രണംവിട്ട് നൂറ്റമ്പതടി താഴ്ചയിലേക്കു പതിച്ചത്.