ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസജയം

single-img
25 June 2015

download (1)ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസജയം. ​77 റണ്ണി​ന് വി​ജ​യി​ച്ച് ഇന്ത്യ ​സ​മ്പൂർ​ണ​ ​​പ​ര​മ്പ​ര പ​രാ​ജ​യം​ ​ഒ​ഴി​വാ​ക്കി .​ ​ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 47 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി.ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബംഗ്ലാദേശ് നേരത്തേ പരമ്പര ഉറപ്പിച്ചിരുന്നു.ശി​ഖർ​ധ​വാൻ​ ​(75​),​ ​ക്യാ​പ്ടൻ​ ​ധോ​ണി​ ​(69​),​ ​അ​മ്പാ​ട്ടി​ ​റാ​യ്ഡു​ ​(44),​ ​സു​രേ​ഷ് ​റെ​യ്‌​ന​ ​(38​),​ ​രോ​ഹി​ത് ​ശർ​മ്മ​ ​(29​),​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(25​)​ ​എ​ന്നി​വ​രു​ടെ​ ​ബാ​റ്റിം​ഗാ​ണ് ​ഇ​ന്ത്യ​യെ​ ​പ​ര​മ്പ​ര​യി​ലാ​ദ്യ​മാ​യി​ 300 ​ക​ട​ത്തി​യ​ത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സുരേഷ് റെയ്‌ന ബോളിങ്ങിലും തിളങ്ങി. ധവാല്‍ കുല്‍ക്കര്‍ണിയും രവി അശ്വിനും രണ്ട് വിക്കറ്റ് വീതം നേടി. സ്റ്റുവര്‍ട്ട് ബിന്നി, അക്‌സര്‍ പട്ടേല്‍, അമ്പാട്ടി റായുഡു എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.ബംഗ്ലാ ബോളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ ആണ് മാന്‍ ഓഫ് ദ സീരീസ്. സുരേഷ് റെയ്‌നയാണ് ഇന്നത്തെ മത്സരത്തിലെ താരം.