അരുവിക്കരയിലെ കുണ്ടും കുളവുമായ റോഡിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ റോഡ് ഷോയുടെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് പാര്‍ട്ടിപ്രവര്‍ത്തകരുടെ മര്‍ദ്ദനം

single-img
25 June 2015

ARUVI-KARA

അരുവിക്കരയില്‍ കുണ്ടും കുളവുമായ റോഡിലൂടെ നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റോഡ് ഷോ ക്യാമറയില്‍ പകര്‍ത്തിയ പ്രസ് ഫോട്ടോഗ്രാഫര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദ്ദനം. ഡെക്കാന്‍ ക്രോണിക്കിള്‍ ദിന പത്രത്തിലെ ഫോട്ടോഗ്രാഫര്‍ പി.പീതാംബരനെയാണ് കോണ്‍ഗ്രസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ക്യാമറ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തത്.

അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഇരുമ്പ, കളത്തുകാലിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മുഖ്യമന്ത്രിയുടെ യാത്ര കടന്നു പോകുമ്പോഴാണ് സംഭവങ്ങളുശട തുടക്കം. കുളമായി കിടക്കുന് റോഡിന് സമീപത്തു നിന്നും റോഡ്‌ഷോ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍ ശ്രമിച്ചപ്പോഴാണ് കോണ്‍ഗ്രസുകാര്‍ ഇടപെട്ടത്. കൂട്ടമായിട്ടെത്തിയ അവര്‍ തന്നെ ആക്രമിക്കുകയും തന്റെ കയ്യിലുണ്ടായിരുന്ന ക്യാമറ പിടിച്ചു വാങ്ങി നശിപ്പിക്കുകയുമായിരുന്നെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകനെ തല്ലിയ കോണ്‍ഗ്രസുകാരുടെ നടപടിയില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന്‍ പ്രതിഷേധമറിയിച്ചു.

Photographer