അടിപിടിയില്‍ ബ്ലേഡുകൊണ്ട് കഴുത്തില്‍ ഗുരുതരമായ മുറിവേറ്റ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ ബിവറേജസിലെ ക്യൂവില്‍

single-img
25 June 2015

22liquor_224546

അടിപിടിയില്‍ ബ്ലേഡുകൊണ്ട് കഴുത്തില്‍ ഗുരുതരമായ മുറിവേറ്റ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ ബിവറേജസിലെ ക്യൂവില്‍നിന്നും പോലീസ് പിടികൂടി. കോട്ടയം മാര്‍ക്കറ്റിലുണ്ടായ അടിപിടിയില്‍ കഴുത്തില്‍ മുറിവേറ്റു ചികിത്സയില്‍ കഴിയുന്ന ജോജോയെയാണ്(35) ബുധനാഴ്ച മദ്യഷോപ്പിലെ ക്യൂവില്‍ നിന്നു പോലീസ് പിടികൂടിയത്.

അടിപിടിക്കിടെ ഇയാളുടെ കഴുത്തില്‍ ബ്ലേഡുകൊണ്ടു മുറിവുണ്ടാക്കിയ കുറ്റത്തിന് അറസ്റ്റിലായ മാങ്ങാനം സ്വദേശി നിബു എന്ന ഷൈജു റിമാന്‍ഡിലാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോജോ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നു കരുതിയാണ് പോലീസുമിരുന്നത്.

എന്നാല്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആശുപത്രിയിലെ വാര്‍ഡില്‍നിന്നു ജോജോയെ കാണാതാകുകയായിരുന്നു. രോഗിയെ കാണാതായതോടെ പോലീസും മെഡിക്കല്‍ കോളജ് അധികൃതരും അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ ബിവറേജസിലെ ക്യൂവില്‍നിന്നും പിടിയിലാകുന്നത്.