ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി ഫെയ്‌സ്ബുക്ക് മെസഞ്ചർ ഉപയോഗിക്കാം

single-img
25 June 2015

Facebook-Messengerഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ സേവനം ഉപയോഗിക്കാം. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമെ മെസഞ്ചര്‍ ഉപയോഗിക്കാന്‍ സാധിക്കു എന്ന നിബന്ധന ഫെയ്‌സ്ബുക്ക് എടുത്തു കളഞ്ഞു. ഫെയ്‌സ്ബുക്ക് ഉപയോഗിക്കാത്ത ലക്ഷ കണക്കിന് ആളുകളെ കൂടെ ഫെയ്‌സ്ബുക്ക് മെസഞ്ചറിലേക്ക് കൊണ്ടുവരികയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

മെസഞ്ചര്‍ ആപ്പിലും വെബ് പതിപ്പിലും ഈ സേവനം ലഭ്യമാണ്. ലോഗിന്‍ ബോക്‌സില്‍ നോട്ട് ഓണ്‍ ഫെയ്‌സ്ബുക്ക്  ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഫസ്റ്റ് നെയിമും സെക്കന്‍ഡ് നെയിമും മൊബൈല്‍ നമ്പറും മാത്രം നല്‍കി ലോഗിന്‍ ചെയ്യാന്‍ സാധിക്കും. മൊബൈല്‍ ഫോണിലുള്ള കോണ്‍ടാക്‌സ് ലിസ്റ്റ് ഇതിലേക്ക് സിന്‍ക്രൊണൈസ് ചെയ്യുമ്പോള്‍ അതില്‍നിന്നും മെസഞ്ചര്‍ ഉപയോഗിക്കുന്ന ആളുകളെ ഫെയ്‌സ്ബുക്ക് കണ്ടെത്തി നല്‍കും. ഇത് കൂടാതെ ഫ്രണ്ട്‌സിനെ പേര് വെച്ച് സെര്‍ച്ച് ചെയ്ത് കണ്ടെത്താനും മെസഞ്ചര്‍ ആപ്പില്‍ സൗകര്യമുണ്ട്.