ഇന്ത്യന്‍ വംശജൻ ബോബി ജിന്‍ഡാല്‍ 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും

single-img
25 June 2015

jintalവാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ഗവര്‍ണർ ബോബി ജിന്‍ഡാല്‍ 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാകുന്ന ആദ്യ ഇന്ത്യന്‍വംശജനാണ് അദ്ദേഹം.

പഞ്ചാബ് സ്വദേശികളായ രാജ് ജിന്‍ഡാല്‍ – അമര്‍ ജിന്‍ഡാല്‍ ദമ്പതിമാരുടെ മകനായ ബോബി ജിന്‍ഡാല്‍.  2008 ലാണ് ഇദ്ദേഹം ആദ്യമായി ലൂസിയാന ഗവര്‍ണറായത്. അന്ന് 36 വയസ്സ് പ്രായമുണ്ടായിരുന്ന ജിന്‍ഡാല്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണര്‍, ആദ്യ ഇന്‍ഡോ അമേരിക്കന്‍ ഗവര്‍ണര്‍ എന്നീ വിശേഷണങ്ങള്‍ സ്വന്തമാക്കിയിരുന്നു.