സഹീര്‍ അബ്ബാസിനെ ഐ.സി.സി പ്രസിഡന്‍റായി തെരഞ്ഞെടുത്തു

single-img
25 June 2015

Zaheer-Abbasദുബായി: മുന്‍ പാകിസ്ഥാൻ ക്രിക്കറ്റ് നായകനായിരുന്ന സഹീര്‍ അബ്ബാസിനെ ഐ.സി.സി പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ബാര്‍ബദോസില്‍ ചേര്‍ന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ വാര്‍ഷിക യോഗത്തിലാണ് തീരുമാനം. ഐ.സി.സി പ്രസിഡന്‍റായിരുന്ന മുസ്തഫ കമാല്‍ കഴിഞ്ഞ ഏപ്രിലില്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. സഹീര്‍ അബ്ബാസ് 1969 മുതല്‍ 1985 വരെയുള്ള കാലയളവില്‍ പാകിസ്ഥാനായി 78 ടെസ്റ്റുകളും 62 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.