കേരള ടസ്‌കേഴ്‌സിന്റെ ഉടമസ്ഥരെ ലളിത് മോദി ഭീഷണിപ്പെടുത്തിയതിന് തെളിവ്; അദാനി ഗ്രൂപ്പിന് ടീം ലഭ്യമാക്കാന്‍ വേണ്ടിയായിരുന്നു ഭീഷണി

single-img
25 June 2015

Lalit-modiന്യൂഡല്‍ഹി: കേരള ടസ്‌കേഴ്‌സിന്റെ ഉടമസ്ഥരായ റണ്‍ദേവ് കണ്‍സോര്‍ഷ്യത്തെ ലളിത് മോദി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആരോപണം. ഐ.പി.എല്‍ ലേലത്തില്‍ നിന്ന് പിന്മാറണമെന്നും ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ നിന്ന് മാറ്റുമെന്നുമായിരുന്നു ഭീഷണി. 2010-ല്‍ മോദി ഐ.പി.എല്‍ ചെയര്‍മാനായിരുന്നപ്പോഴാണ് സംഭവം. ഇക്കാര്യത്തിനായി ബി.സി.സി.ഐക്ക് മോദി അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തായി.  അദാനി ഗ്രൂപ്പിന് ഐ.പി.എല്‍ ടീം ലഭ്യമാക്കാന്‍ വേണ്ടിയായിരുന്നു ഭീഷണി.