ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം; മുന്‍ കേന്ദ്രമന്ത്രിയെ സിബിഐ ചോദ്യം ചെയ്തു

single-img
25 June 2015

DK-Raviബാംഗ്ലൂര്‍: ഡി. കെ. രവി ഐ.എ.എസിന്റെ ദുരൂഹസാഹചര്യത്തിലുള്ള മരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി കെ.എച്ച് മുനിയപ്പയെ സിബിഐ ചോദ്യം ചെയ്തു. കൂടാതെ കോലാറില്‍ നിന്നുള്ള എം.എല്‍.എ ആര്‍. വരദൂര്‍ പ്രകാശിനെയും ചോദ്യം ചെയ്തു.

കോലാറില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന രവിയെ മാര്‍ച്ച് 16നാണ് സ്വവസതിയിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മാത്രമാണ് രവി കോലാറില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തത്. ഈ കുറഞ്ഞ കാലയളവില്‍ തന്നെ കോലാറിലെ മണല്‍ മാഫിയക്കെതിരെയും മറ്റും കടുത്ത നടപടിയെടുത്ത് രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി അദ്ദേഹം. അതുകൊണ്ട് തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപണത്തെ തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിക്കുകയായിരുന്നു.