ബസ് യാത്രക്കാര്‍ക്ക് ടിക്കറ്റിനൊപ്പം പാന്‍മസാല വില്‍പന നടത്തിയിരുന്ന കണ്ടക്ടര്‍ പിടിയില്‍

single-img
24 June 2015

gutkha-350_053012091200

യാത്രക്കാര്‍ക്കു ടിക്കറ്റിനോടൊപ്പം പാന്‍ മസാല വിറ്റിരുന്ന കണ്ടക്ടര്‍ പൊലീസിന്റെ പിടിയിലായി. വെള്ളിക്കുളങ്ങര- ഇരിങ്ങാലക്കുട റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ നീരാട്ടുകുഴി സ്വദേശി എം. വിപിനാണ് (32) യാത്രക്കാര്‍ക്ക് ലഹരിയുമായി രംഗത്തിറങ്ങിയത്.

വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തി വെള്ളിക്കുളങ്ങര സ്റ്റാന്‍ഡില്‍നിന്നു ബസ് പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു. സ്ത്രീകളുടെ സീറ്റിനടിയില്‍നിന്നു 60 പാക്കറ്റ് പാന്‍മസാലയും പരിശോധനയില്‍ കണ്ടെടുത്തു. സ്ഥിരമായി ഇതു വാങ്ങുന്നവര്‍ക്കു ടിക്കറ്റ് ചാര്‍ജിനോടൊപ്പം വിലയും കൂടി ഈടാക്കിയായിരുന്നു വില്‍പന പ്രതി വില്‍പ്പന നടത്തിയിരുന്നത്.

പാന്‍മസാല കിട്ടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലെ ലഹരിക്കാര്‍ ഈ ബസിനെ ആശ്രയിച്ചിരുന്നതിനാല്‍ വാഹനത്തില്‍ നല്ല തിരിക്കായിരുന്നുവെന്നും പോലീസ് പറയുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ക്കും ഇതു നല്‍കിയിരുന്നതായി പൊലീസ് സംശയിക്കുന്നു.