യോഗയെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് സാധ്വി പ്രാചി

single-img
24 June 2015

sadhviയോഗയെ എതിര്‍ക്കുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും അവര്‍ പാകിസ്താനിലേക്ക് പോകാമെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. യോഗാദിനാചരണത്തില്‍ പങ്കെടുക്കാതിരുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയേയും അവര്‍ വിമര്‍ശനങ്ങള്‍ കൊണ്ട് മൂടി. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ മകളുടെ വിവാഹമൊന്നുമല്ല ഉപരാഷ്ട്രപതി ക്ഷണിച്ചിട്ട് പങ്കെടുക്കാനെന്നും അവര്‍ പറഞ്ഞു.

ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് യോഗയോട് എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് സാധ്വിയെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ ആചാരങ്ങളും സംസ്‌കാരവും കണ്ടറിഞ്ഞ് പാലിക്കണമെന്നുഒം അതിനെ എതിര്‍ക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. എതിര്‍പ്പുള്ളവരുണ്ടെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകുകയാണ് വേണ്ടത്.

സൂര്യനമസ്‌കാരത്തെ തള്ളിപ്പറയുന്നവരെ കടലില്‍ എറിയണമെന്ന യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് സാധ്വിയുടെ പരാമര്‍ശം വന്നത്. മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്, ഖാന്മാരുടെ സിനിമകള്‍ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കണം തുടങ്ങി വിവാദ പരാമര്‍ശങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ച വ്യക്തിത്വമാണ് സാധ്വിയുടേത്.