ഇനിമുതല്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ താമസിച്ചെത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശനനടപടി

single-img
24 June 2015

office

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ താമസിച്ചെത്തുന്ന പരിപാടി ഇനി നടക്കില്ല. ഇനിമുതല്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ താമസിച്ചെത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് (ഡിഒപിടി) ഉത്തരവിറക്കി. ൃ

കേന്ദ്രസര്‍ക്കാര്‍ ഓഫീസില്‍ പാലിക്കേണ്ട കൃത്യനിഷ്ഠയെക്കുറിച്ചും മര്യാദയെക്കുറിച്ചും വിശദമായി പുതിയ ഉത്തരവിലുണ്ട്. ജീവനക്കാര്‍ ഓഫീസില്‍ കൃത്യസമയത്തുതന്നെ ഹാജരാകണമെന്നാണു നിര്‍ദേശം. എല്ലാ തലങ്ങളിലുമുള്ള ജീവനക്കാര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണന്നും ഡിഒപിടി അറിയിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ഓഫീസിലും ആധാര്‍ ഇനേബിള്‍ഡ് ബയോമെഡ്രിക് അറ്റന്‍ഡന്‍സ് സംവിധാനം നടപ്പാക്കുമെന്നും ഡിഒപിടി അറിയിച്ചിട്ടുണ്ട്. 48 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണു രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.