രാജ്യത്തെ എം.പിമാര്‍ക്ക് ആറ് രൂപയ്ക്ക് മസാലദോശയും 20 രൂപയ്ക്ക് മട്ടണ്‍കറിയും മറ്റും കഴിക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയത് 60 കോടിയിലധികം രൂപ

single-img
24 June 2015

19-canteenരാജ്യത്തെ എം.പിമാര്‍ക്ക് ആറ് രൂപയ്ക്ക് മസാലദോശയും 20 രൂപയ്ക്ക് മട്ടണ്‍കറിയും മറ്റും കഴിക്കാന്‍ സര്‍ക്കാര്‍ ഖജനാവ് സബ്‌സിഡി നല്‍കിയത് 60 കോടിയിലധികം രൂപയാണെന്ന് വിവരാവകാശ രേഖ. പാര്‍ലമെന്റ് കാന്റീനിലെത്തുന്ന ജനപ്രതിനിധികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് 60.7 കോടിരൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയത്. പല കാര്യങ്ങളിലും പൊതുജനത്തിന്റെ സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ മത്സരിക്കുന്ന ജനപ്രതിനിധികളാണ് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇത്രയും തുക സബ്‌സിഡിയായി വാങ്ങുന്നതെന്നുള്ള വിരോധാഭാസം കാണിക്കുന്നത്.

പാലമെന്റ് കാന്റീനില്‍ നിന്നും ഭക്ഷണ വകയില്‍ മാത്രം പാര്‍ലമെന്റംഗങ്ങള്‍ 1.4 ലക്ഷത്തോളം രൂപ ആനുകൂല്യം പറ്റിയെന്നാണ് രേഖകള്‍ പറയുന്നത്. 33 രൂപയ്ക്ക് വെജിറ്റബിര്‍ ഊണ്, 25 രൂപയ്ക്ക് മീന്‍പൊരിച്ചതും ചിപ്‌സും, 18 രൂപയ്ക്ക് മട്ടണ്‍ കട്‌ലറ്റ്, അഞ്ചുരൂപയ്ക്ക് പച്ചക്കറി വറുത്തത് എന്നിങ്ങനെയാണ് കാന്റീനിലെ വിലനിലവാരം. ഈ ഭക്ഷണസാധനങ്ങളെല്ലാം 63 മുതല്‍ 150 ശതമാനം നിരക്കിലാണ് നല്‍കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. കാന്റീനില്‍ 33 രൂപയ്ക്ക് നല്‍കുന്ന ഊണ് തയ്യാറാക്കാന്‍ വിഭവങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവിടേണ്ടി വരുന്നത് 99 രൂപയാണെന്നുള്ളതാണ് സത്യം.