സ്മൃതി ഇറാനിയുടെ വ്യാജ ബിരുദ കേസിന്റെ വിധി ഇന്ന്

single-img
24 June 2015

smriti1കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വ്യാജ ബിരുദ കേസിന്റെ വിധി ഇന്ന്. സ്മൃതി നാമനിര്‍ദേശ പത്രികയില്‍ നല്‍കിയ വിദ്യാഭ്യാസ വിവരങ്ങൾ വ്യാജമാണെന്ന് ആരോപിച്ചു നല്‍കിയ ഹര്‍ജിയില്‍ സാകേത് കോടതി ചീഫ് മെട്രോ പോളിറ്റന്‍ മജിസ്ട്രേറ്റ് ആശോക് നായികാണ് വിധി പറയുക.

കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ലളിത് മോദിയെ അനധികൃതമായി സഹായിച്ചുവെന്ന ആരോപണം നേരിടുന്ന പശ്ചാത്തലത്തില്‍ സ്മൃതി ഇറാനി കേസിലെ വിധി ബിജെപിക്ക് നിര്‍ണായകമാണ്.