മുംബൈ തീരത്ത് ചരക്കുകപ്പല്‍ മുങ്ങുന്നു; മോശം കാലാവസ്ഥയിലും അതിസാഹസികമായി നാവികസേന 19 പേരെ രക്ഷപ്പെടുത്തി

single-img
22 June 2015

21647_701216മുംബൈ തീരത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ ഇന്ത്യന്‍ നാവിക സേനയുടെ ജീവന്‍ പണയംവെച്ചുള്ള രക്ഷാപ്രവര്‍ത്തനം. ‘ജിന്‍ഡാല്‍ കാമാക്ഷി’ തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് എന്ന കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നത്. കപ്പല്‍ മുങ്ങുന്നതിന്റെ കാരണം അവ്യക്തമായി തുടരുകയാണ്.

നാവിക സേന ഹെലികോപ്റ്ററിലാണ് കപ്പലിലെ 19 ജീവനക്കാരെ രക്ഷപ്പെടുത്തിയത്. മോശം കാലാവസ്ഥക്കിടയിലും അതിസാഹസികമായിട്ടാണ് നാവികസേനയുടെ സീ കിങ്ങ് 42 സി ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരലിക്കുന്നത്.

ഞായറാഴ്ച രാത്രിയാണ് കപ്പല്‍ മുങ്ങുന്നെന്ന സന്ദേശം നാവികസേനയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് സേന രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.