നിലവിളക്ക് കത്തിക്കുന്നതും യോഗാപരിശീലനവും അനിസ്ലാമികമല്ലെന്ന് മുള്ളൂര്‍ക്കര മുഹമ്മദാലി സഖാഫി

single-img
22 June 2015

Mullurkkara

വേദിയില്‍ നിലവിളക്ക് കത്തിക്കുന്നതും യോഗ പരിശീലിക്കുന്നതും ഇസ്ലാമിക തത്വങ്ങള്‍ക്ക് എതിരല്ലെന്നും ഇതിന്റെ പേരില്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മനുഷ്യമനസുകളെ തമ്മില്‍ അകറ്റാനേ ഉപകരിക്കൂവെന്നും പിന്നാക്ക വികസന കോര്‍പ്പറേഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദാലി സഖാഫി പറഞ്ഞു. ഇസ്ലാമിക തീവ്രവാദമെന്നത് ഖുറാനെക്കുറിച്ച് ശരിയായ അറിവുനേടാത്തതുകൊണ്ടുണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ മക്കയെന്ന് അറിയപ്പെടുന്ന പൊന്നാനിപള്ളിയില്‍ ഏഴടിയോളം വലുപ്പമുള്ള നിലവിളക്ക് സ്ഥാപിച്ചിട്ടുള്ളത് ഈ അവസരത്തില്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പുത്തന്‍പള്ളിയിലും ചേലക്കര കാളിയാ റോഡും ഇത്തരം നിലവിളക്കുകള്‍ പള്ളിക്കകത്തു തന്നെ കത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മാത്രമല്ല യോഗ ആയോധന കലകളില്‍പ്പെട്ട ഒന്നാണെന്നും അതുകൊണ്ടുതന്നെ യോഗ അഭ്യസിക്കുന്നത് ഇസ്ലാമിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. മതമേലദ്ധ്യക്ഷന്മാരും രാഷ്ട്രീയനേതൃത്വവും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്ന് മതമൈത്രിയുടെയും മാനവസ്‌നേഹത്തിന്റെയും വക്താക്കളാകണശമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗിരിശൃംഖങ്ങളെപോലും പിളര്‍ക്കാന്‍ കഴിവുള്ളതാണ് ഖുര്‍ ആന്‍ നല്‍കുന്ന സന്ദേശമെന്നും വടക്കാഞ്ചേരി കേന്ദ്രമാക്കി വിപുലമായവിജ്ഞാനകേന്ദ്രം ആരംഭിക്കാന്‍ പദ്ധതി തയ്യാറായി വരുന്നെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.