സംസ്ഥാനത്തെ കുടുംബങ്ങളില്‍ മദ്യപാനം കൂടുന്നതായി റിപ്പോര്‍ട്ട്; കോട്ടയം മെഡിക്കല്‍ കോളേജില്‍ അമിത മദ്യപാനത്തിന് ചികിത്സ തേടിയെത്തിയവരില്‍ 15 സ്ത്രീകളും

single-img
22 June 2015

Alchohol_1_0

സംസ്ഥാനത്തെ കുടുംബങ്ങളില്‍ മദ്യപാനം ഏറുന്നതായി റിപ്പോര്‍ട്ടുകള്‍. കോട്ടയം മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗത്തിലെ മദ്യ വിമുക്ത ചികില്‍സാ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയവരില്‍ വന്‍ വര്‍ദ്ധനവാണ് മരഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം എന്തെന്നാല്‍ ചികിത്സ തേടിയെത്തിയവരില്‍ 15 സ്‌രതീകളും ഉള്‍പ്പെടുന്നുവെന്നുള്ളതാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 1773 പേരെയാണ് അമിത മദ്യാസക്തിയുടെ ചികില്‍സയ്ക്കായി ഇവിടെ കോട്ടയം മെഡിക്കല്‍ കോ്േളജില്‍ പ്രവേിപ്പിച്ചിട്ടുള്ളത്. ഇതില്‍ ഇതില്‍ 73 ശതമാനം പേര്‍ അണുകുടുംബത്തിലുള്ളവരും 23 ശതമാനം പേര്‍ കൂട്ടുകുടുംബത്തിലുള്‍പ്പെടുന്നവരുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അവിവാഹിതരായ 223 പേരും വിവാഹ മോചിതരായ 30 പേരും അമിതമദ്യാസക്തിക്ക് ചികിത്സ തേടിയെത്തിയിട്ടുണ്ട്.

എന്നാല്‍ സംസ്ഥാനത്ത് ബാറുകള്‍ നിര്‍ത്തലാക്കിയശേഷം ഇതുവരെ ചികിത്സയ്‌ക്കെത്തിയത് 64 പേരാണെന്ന് മാനസികാരോഗ്യ ചികില്‍സാ വിഭാഗം മേധാവി ഡോ. വര്‍ഗീസ് പുന്നൂസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തികള്‍ സമൂഹത്തില്‍ പെരുകി വരുന്നതായും അദ്ദേഹം അറിയിച്ചു.