യോഗയെ എതിര്‍ക്കുന്നത് ഇതേക്കുറിച്ച് അറിവില്ലാത്തവരാണെന്ന് കെ എന്‍ എ ഖാദര്‍ എം.എല്‍.എ

single-img
21 June 2015

hqdefaultയോഗയെ എതിര്‍ക്കുന്നത് ഇതെക്കുറിച്ച് അറിവില്ലാത്തവരെന്ന് മുസ്ലിം ലീഗ് എംഎല്‍എ കെ എന്‍ എ ഖാദര്‍. മലപ്പുറം പുകയൂരില്‍ വേദവ്യാസ വിദ്യാനികേതന്‍ സ്‌കൂളിലെ യോഗാചരണം ഉദ്ഘാടനം നിലവിളക്ക് കൊളുത്തിയാണ് കെ എന്‍ എ ഖാദര്‍ ഉദ്ഘാടനം ചെയ്തത്.

യോഗ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗ ഭാരതീയ സംസ്‌കാരത്തിന്റെ സംഭാവനയാണെന്നും മത രാഷ്ട്രിയ സംഘടനകളുടെ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. യോഗയെ എതിര്‍ക്കുന്നത് ഇതെക്കുറിച്ച് അറിവില്ലാത്തവരാണെന്നും യോഗ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്നും കെഎന്‍എ ഖാദര്‍ ആവശ്യപ്പെട്ടു.

കോട്ടക്കുന്നില്‍ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച യോഗദിനാചരണത്തില്‍ മലപ്പുറം എംഎല്‍എ പി.ഉബൈദുള്ളയും മൂനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫയും പങ്കെടുത്തു. യോഗ ചെയ്യുന്നതിനും നിലവിളക്ക് കൊളുത്തുന്നതിനും പാര്‍ട്ടി നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അറിയിച്ചിരുന്നു.