191 രാജ്യങ്ങളിലായി 251 നഗരങ്ങളുടെ പങ്കാൡത്തോടെ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

single-img
21 June 2015

CH_tZ19VAAAUlN2ചരിത്രമായി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. 191 രാജ്യങ്ങളിലെ 251 നഗരങ്ങളുടെ പങ്കളിത്തത്തോടെ ആദ്യ യോഗാദിനാചരണം വന്‍ വിജയമായി മാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ പതിനായിരങ്ങള്‍ യോഗചെയ്തു. വിദ്യാര്‍ഥികളും വീട്ടമ്മമാരുമടക്കം 44,000 പേരാണ് രാജ്പഥില്‍ യോഗ അഭ്യസിച്ചത്.

കനത്ത സുരക്ഷയോടെ രാജ്പഥില്‍ വിരിച്ച പച്ചപരവതാനിയില്‍ ത്രിവര്‍ണ സ്‌കാര്‍ഫും വെള്ള വസ്ത്രവുമായി എത്തിയ നരേന്ദ്രമോദി വജ്രാസനം, പത്മാസനം എന്നിവ മറ്റുള്ളവര്‍ക്കൊപ്പം അഭ്യസിച്ചു. ഒരുവേദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ യോഗ ചെയ്തതിന്റെ ലോക റെക്കോര്‍ഡും രാജ്പഥിലെ യോഗാ പരിശീലനത്തിനാണ്.

രാജ്പഥില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും യോഗയില്‍ പങ്കെടുത്തു. യോഗ നല്ലതാണെന്നും ഏവരും അത് പരിശീലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറിലെ ചടങ്ങുകളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പങ്കെടുക്കും.