പാമ്പുപിടുത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റ് ഗുരുരുതരാവസ്ഥയിലായിരുന്ന പാമ്പുകളുടെ തോഴന്‍ വാവസുരേഷ് സുഖം പ്രാപിക്കുന്നു

single-img
21 June 2015

Vavaപാമ്പുപിടുത്തത്തിനിടയില്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ പാമ്പുകളുടെ തോഴന്‍ വാവസുരേഷ് സുഖം പ്രാപിക്കുന്നു. കഴിഞ്ഞ ദിവസം ശെവകുന്നേരത്തോടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിന്റെ സ്ഥിതി രാത്രിയോടെ ഗുരുതരമായെങ്കിലും ഇപ്പോള്‍ പേടിക്കാനൊന്നുമില്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരം പൂജപ്പുര ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. കടി ഗുരുതരമായതിനാല്‍ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തി ചികിത്സകള്‍ നല്‍കി. നാളെ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റാനാകുമെന്നാണ് വിവരം.

തന്റെ ഇതുവരെയുള്ള ജീവിത കാലയളവില്‍ ഏകദേശം മൂവായിരത്തിലധികം തവണ പാമ്പുകടിയേറ്റിട്ടുള്ള വാവസുരേഷ് പത്ത് പ്രാശ്യത്തോളം ഗുരുതരമായ അവസ്ഥ തരണം ചെയ്തിട്ടുള്ള വ്യക്തിയാണ്. 7 പ്രാവശ്യം ഐസിയുവിലും രണ്ട് പ്രാവശ്യം വെന്റിലേറ്ററിലും വാവസുരേഷ് പ്രവേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ശക്തമായി തെന്ന തന്റെ സേവനപ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവരികയായിരുന്നു.