സൗന്ദര്യമില്ലാതെ ജനിച്ചുവെന്ന പേരില്‍ അമ്മയും അച്ഛനും സ്വീകരിക്കാന്‍ കൂട്ടാക്കാത്ത പെണ്‍കുഞ്ഞിന് അമ്മയും അച്ഛനുമായി മുത്തച്ഛന്‍

single-img
21 June 2015

Baby

സൗന്ദര്യമില്ലാതെ ജനിച്ചുവെന്ന പേരില്‍ അമ്മയും അച്ഛനും സ്വീകരിക്കാന്‍ കൂട്ടാക്കാത്ത പെണ്‍കുഞ്ഞിനെ രക്ഷിക്കുന്നതിനായി മുത്തച്ഛനെത്തി. മഹാരാഷ്ട്രയിലെ ദഹാനു സ്വദേശിയായ ദിലീപ് ഡോഡ് എന്ന അമ്പതുകാരനാണ് തന്റെ കൊച്ചുമകള്‍ക്കുവേണ്ടി രംഗത്തെത്തിയത്. ദിലീപിന്റെ മകന്റെ കുഞ്ഞാണ് അസാധാരണമായ രൂപത്തിന്റെ പേരില്‍ മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടത്.

പ്രസവശേഷം മാതാവ് കുഞ്ഞിനെ സ്വീകരിക്കാനും താല്‍പര്യഗ പ്രകടിപ്പിച്ചില്ല. കുഞ്ഞ് ഒരു അപശകുനമാണെന്ന് മറ്റു ബന്ധുക്കളും അഭിപ്രായപ്പെടുകയുണ്ടായി. കുഞ്ഞിന്റെ അമ്മ മമ്ത പാലൂട്ടാനും നോക്കാനും വിസമ്മിതിക്കുകയും കുഞ്ഞ് ഒരു അപശകുനമാണെന്ന് ബന്ധുക്കള്‍ പറയുകയും ചെയ്തതിനാല്‍ എന്റെ മകനും അവളെ വേണ്ടെന്ന് നിലപാടിലാണ്. എന്നാല്‍ ഞാനൊതൊന്നും ശ്രദ്ധിക്കുന്നില്ല. ഞാനവള്‍ക്ക് ആട്ടിന്‍പാല്‍ നല്‍കുകയും ഇപ്പോള്‍ ഡോക്ടര്‍മാരുടെ സഹായത്താല്‍ അവള്‍ക്ക് വേണ്ട വൈദ്യസഹായവും ലഭിക്കുകയും ചെയ്തു. ദിലീപ് അറിയിച്ചു.

അമ്മക്ക് ഗര്‍ഭാവസ്ഥയില്‍ ഉണ്ടായിട്ടുള്ള എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍, പരിക്ക് എന്നിവ കൊണ്ടോ ജനിതകപരമായ എന്തെങ്കിലും വ്യതിയാനങ്ങളോ കൊണ്ടോ ആയിരിക്കാം കുഞ്ഞിന്റെ വളര്‍ച്ച മുരടിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പതിനെട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിപ്പോള്‍ മുബൈയിലെ വാഡിയ ആസ്പത്രിയില്‍ എന്‍.ഐസി.യുവില്‍ പരിചരണത്തിലാണ്. ഇരുപത് ഡോക്ടര്‍മാരുടെ സംഘമാണ് കുഞ്ഞിനെ നിരീക്ഷിക്കുന്നത്.