ഭൂമിയില്‍ നിന്ന് ഭൂഗര്‍ഭജലം അതിവേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ഗവേഷകര്‍

single-img
21 June 2015

03GROUND WATERകുടിവെള്ളത്തിന്റെ ശേഷിപ്പ് തീര്‍ന്നുകൊണ്ടിരിക്കുയാണെന്ന് പഠനങ്ങള്‍. ഭൂമിയില്‍ നിന്ന് ഭൂഗര്‍ഭജലം അതിവേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് നാസയുടെ റിപ്പോര്‍ട്ട്.

ഉപഗ്രഹപഠനത്തെ ആസ്പദമാക്കിയുള്ള പഠനത്തിലൂശട ഇന്ത്യയിലെ അവസ്ഥയും അതീവ അപകടകരമാണെന്ന് നാസ വെളിപ്പെടുത്തുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന ഭൂഗര്‍ഭശ്രോതസ്സുകളില്‍ ഒന്ന് സിന്ധുനദീതടമാണെന്നും പാകിസ്താനിലും ഇന്ത്യയിലുമുള്‍പ്പെടെ ലക്ഷക്കണക്കിന് മനുഷ്യരാണ് ഇതിനെ ആശ്രയിക്കുന്നതെന്നും നാസ പറയുന്നു.

മനുഷ്യ ഉപഭോഗത്താല്‍ ലോകത്തെ മൂന്നിലൊന്നു ഭൂഗര്‍ഭ ജലസ്രോതസ്സുകളും തീര്‍ന്നു കൊണ്ടിരിക്കുകയാണെന്നും സൂക്ഷ്മതയോടെ ഉപയോഗിച്ചിട്ടില്ലെങ്കില്‍ ഇതിന്റെ പ്രത്യാഘാതം ഗുരതരമായിരിക്കുമെന്നും നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് തരുന്നുണ്ട്.