രാത്രിയില്‍ വിളിച്ച് പ്രകോപിപ്പിക്കുന്നവര്‍ ആരായാലും ഔചിത്യബോധമില്ലാത്ത ആ ഒരു കോളിനെ ഭയന്ന് മര്യാദ സൂക്ഷിക്കുന്ന 50 കോളുകള്‍ എടുക്കാതിരിക്കാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുകേഷ്

single-img
20 June 2015

Mukesh

രാത്രി 11 മണിക്ക് വിളിച്ച് ആരാധകനാശണന്ന് പറയുന്ന വ്യക്തിയെ ചീത്തവിളിക്കുന്ന നടന്‍ മുകഷേിന്റെ ഫോണ്‍കോള്‍ വാട്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ വന്‍ ഓളമാണ് സൃഷ്ടിച്ചത്. എന്നാല്‍ രാത്രിയില്‍ വിളിച്ചുണര്‍ത്തി പ്രകോപ്പിച്ച് മുകേഷിനെക്കൊണ്ട് ചീത്ത വിളിപ്പിച്ച് അത് വാട്‌സ്ആപ്പിലിട്ട വ്യക്തി എന്താണോ ഉദ്ദേശിച്ചത് അതിന്റെ നേര്‍വിപരീതമാണ് സംഭവിച്ചതും. ഏതൊരു വ്യക്തിയേയും പാതിരാത്രി വിളിച്ചുണര്‍ത്തി പ്രകോപിപ്പിച്ചാല്‍ ഇതുതന്നെ സംഭവിക്കുമെന്ന് അതു കേട്ടവര്‍ വിളിച്ചു പറയുന്ന ഒരു സാഹചര്യമാണ് യഥാര്‍ത്ഥത്തിലുണ്ടായത്.

എന്നാല്‍ രാത്രിയില്‍ വിളിച്ച് പ്രകോപിപ്പിക്കുന്നവര്‍ ആരായാലും ഔചിത്യബോധമില്ലാത്ത ആ ഒരു കോളിനെ ഭയന്ന് മര്യാദ സൂക്ഷിക്കുന്ന 50 കോളുകള്‍ എടുക്കാതിരിക്കാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് മുകേഷ് പറയുന്നത്. മലയാളത്തില്‍ എപ്പോള്‍ വിളിച്ചാലും ഫോണെടുക്കുമെന്ന് ഉറപ്പുള്ള അപൂര്‍വം സിനിമക്കാരിലൊരാളാണു മുകേഷെന്ന് മുമ്പ് പറഞ്ഞിരുന്നതുപോലെ തന്നെയാണ് താന്‍ ഇന്ന് എന്ന് മുകേഷ് പറയുന്നു. ഇത്തരം മര്യാദകളെ ചിലര്‍ ദുരുപയോഗം ചെയ്യുമ്പോള്‍ കലാകാരനും പ്രേക്ഷകനും തമ്മിലുള്ള അകലം കൂടുകയേ ഉള്ളൂവെന്നും മുകേഷ് മുന്നറിയിപ്പ് തരുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ ഈ രീതി തുടര്‍ന്നുപോയാല്‍ 50 പേരോടു മനസ്സു തുറന്നു സംസാരിച്ചിരുന്നവര്‍ ഏറ്റവും അടുത്തറിയാവുന്ന അഞ്ചു പേരുടെ കോളുകള്‍ മാത്രം എടുക്കുന്ന ഒരു സ്ഥിതി വിശേഷം സംജാതമാകുമെന്നും മുകേഷ് പറയുന്നു. തന്നെ വിളിച്ചാല്‍ താന്‍ കഴിവതും ഫോണ്‍ എടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും തിരക്കിലാണെങ്കില്‍ പിന്നീടു തിരിച്ചു വിളിക്കുമെന്നും അറിയാവുദന്നവരാണ് മലയാളികളെന്നും അദ്ദേഹം പറയുന്നു.

ഇതിനിടയില്‍ വാട്‌സ് ആപ്പില്‍ നിരന്തരം മെസേജ് അയച്ചു ശല്യം ചെയ്ത ആരാധകനു മലയാളത്തിലെ ഒരു യുവതാരം ദേഷ്യപ്പെടുന്നതും വാട്ആപ്പില്‍ നിറഞ്ഞിരിക്കുകയാണ്.