അമിത വേഗത്തില്‍ വാഹനമോടിച്ചതിനു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വാഹനത്തിന് 400 രൂപ പിഴ

single-img
20 June 2015

Delhi-Dy-CM-Manish-Sisodia.jpg.image.784.410

ഡെല്‍ഹി മാറിത്തുടങ്ങി. അതിനു കാരണക്കാരായ പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ അത് നേരിട്ട് അനുഭവിച്ചും തുടങ്ങി. അമിത വേഗത്തില്‍ വാഹനമോടിച്ചതിനു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഡ്രൈവര്‍ക്കാണ് ട്രാഫിക് പൊലീസ് പിഴയിട്ടത്. സംഭവം നടക്കുന്ന സമയത്ത് സിസോദിയ കാറിലുണ്ടായിരുന്നു.

ഖജൂരി ഖാസ് ചൗക്കില്‍ വെച്ചാണ് സംഭവം. അവിടെ അമിത വേഗം കണ്ടുപിടിക്കുന്ന ഉപകരണത്തിന്റെ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരനാണ് ഉപമുഖ്യമന്ത്രിയുടെ വാഹനം നിയമം ലംഘിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം തൊട്ടടുത്തുള്ള കവലയിലെ ട്രാഫിക് പൊലീസുകാരനു സിഗ്‌നല്‍ നല്‍കുകയായിരുന്നു.

പോലീസുകാരന്‍ വാഹനം തടഞ്ഞുനിര്‍ത്തി ഉപമുഖ്യമന്ത്രിയുടെ വാഹനത്തിന് 400 രൂപയുടെ ചലാന്‍ നല്‍കുകയായിരുന്നു. പോലീസുകാരന്റെ നടപടി ന്യായീകരിച്ചുകൊണ്ട് ഡെല്‍ഹി ട്രാഫിക് സ്‌പെഷല്‍ കമ്മിഷണര്‍ മുകേഷ് ചന്ദര്‍ രംഗത്തെതി. സ്വന്തം ചുമതല നിര്‍വഹിക്കുക മാത്രമാണു പൊലീസുകാരന്‍ ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്.