ഇന്ത്യന്‍ ജയിലിലുള്ള 88 പാക്കിസ്ഥാനി മല്‍സ്യത്തൊഴിലാളികളെ ഇന്ത്യ മോചിപ്പിച്ചതിന് പകരമായി പാക്കിസ്ഥാന്‍ ജയിലുകളില്‍ തടവിലായിരുന്ന 113 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ വിട്ടയച്ചു

single-img
20 June 2015

indian-fisherman_0റംസാന്‍ മാസം പ്രമാണിച്ച് ഇന്ത്യന്‍ ജയിലിലുള്ള 88 പാക്കിസ്ഥാനി മല്‍സ്യത്തൊഴിലാളികളെ ഇന്ത്യ മോചിപ്പിച്ചപ്പോള്‍ പാക്കിസ്ഥാനിലെ ജയിലുകളില്‍ തടവിലായിരുന്ന 113 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. ഒന്‍പതുമാസമായി പാക്കിസ്ഥാന്‍ ജയിലിലായിരുന്നഇവരെ ആവശ്യമായ പരിശോധനയ്ക്ക് ശേഷം വാഗ അതിര്‍ത്തിയില്‍വച്ച് ബിഎസ്എഫികൈമാറി.

കഴിഞ്ഞ ദിവസം മോചിതരായ ഇവര്‍ ട്രെയിന്‍ വഴിയാണ് വാഗ അതിര്‍ത്തിയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇരു രാജ്യത്തെയും ജയിലില്‍ കഴിയുന്ന മല്‍സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്ന നടപടിക്രമങ്ങള്‍.

കഴിഞ്ഞദിവസം ഇന്ത്യയിലുള്ള 88 പാക്കിസ്ഥാനി മല്‍സ്യത്തൊഴിലാളികളെയും മോചിപ്പിക്കാന്‍ തീരുമാനിച്ച വിവരം ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിര്‍ത്തി ലംഘിച്ചതിനാണ് മല്‍സ്യത്തൊഴിലാളികളെ ഇരു രാജ്യങ്ങളും ജയിലില്‍ അടച്ചത്.