ലോക ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുസ്ലീം പെണ്‍കുട്ടി മറിയം സിദ്ധിഖിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം

single-img
18 June 2015

Mariyam

ഇസ്‌കോണ്‍ നടത്തിയ ലോക ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി അത്ഭുതപ്പെടുത്തിയ മുസ്ലൗ പെണ്‍കുട്ടി മറിയം സിദ്ധിഖിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രിയെ കാണുന്നതിന് അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു മറിയം സിദ്ധിഖിയെ മോദി അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയത്.

തന്റെ ട്വിറ്ററിലൂടെയാണ് ഈ വിവരം പ്രധാനമന്ത്രി അറിയിച്ചത്. മറിയം സിദ്ധിഖി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സ്വച്ഛ് ഭാരത് അഭിയാനിലേക്കും 11,000 രൂപ വീതം സംഭാവന നല്‍കിയെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. ഇസ്ലാം മതത്തില്‍ മാത്രമല്ല വിവിധ മതങ്ങളില്‍ മറിയം കാണിക്കുന്ന താല്‍പര്യം എല്ലാവര്‍ക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

മറിയത്തിന്റെ മാതാപിതാക്കളായ ആസിഫ് നസീം സിദ്ധിഖിയും ഫര്‍ഹാന്‍ ആസിഫ് സിദ്ധിഖിയും മറിയം സിദ്ധിഖിയോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു.