വ്യാജബിരുദക്കേസില്‍ ആം ആദ്മിയുടെ തോമറും ബി.ജെ.പിയുടെ സ്മൃതി ഇറാനിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് നരേന്ദ്രമോദിയുടെ സഹോദരന്‍

single-img
18 June 2015

Prahlad-Modiഡല്‍ഹി സംസ്ഥാനത്തിന്റെ നിയമമന്ത്രി ജീതേന്ദര്‍ സിംഗ് തോമാറിനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും വ്യാജബിരുദക്കേസില്‍ നടപടിയെടുക്കുന്ന കാര്യത്തില്‍ തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇളയ സഹോദരന്‍ പ്രഹഌദ് മോദി. തോമാറിന്റെ കാര്യത്തില്‍ ചെയ്തത് പോലെയുള്ള പരിശോധന തന്നെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കും വേണമെന്ന് പ്രഹഌദ് വ്യക്തമാക്കി.

തെളിവ് ഉണ്ടെങ്കില്‍ സ്മൃതി ഇറാനിയുടെ ബിരുദവും പരിശോധിക്കേണ്ടതാണെന്ന് ഓള്‍ ഇന്ത്യാ ഫെയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷന്റെ ഉപാദ്ധ്യക്ഷനായ പ്രഹഌദ് മാധ്യമപ്രവര്‍ത്തകരോട് സൂചിപ്പിച്ചു. തോമാര്‍ പരിശോധനയ്ക്ക് വിധേയമായതിന് പിന്നാലെ വ്യാജ വിദ്യഭ്യാസയോഗ്യത സംബന്ധിച്ച വിവാദത്തില്‍ സ്മൃതി ഇറാനിക്കെതിരേ ആം ആദ്മിയും കോണ്‍ഗ്രസും ശക്തമായ പ്രതിഷേധം തീര്‍ക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ സഹോദരനെത്തിയ്.

ലളിത്‌മോഡിയ്ക്ക് യാത്രാരേഖകള്‍ ഒരുക്കിക്കൊടുത്തതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സുഷമാ സ്വരാജിനെതിരേ ഉയരുന്ന വിവാദം അനാവശ്യമാണെന്നും മാനുഷികവശം പരിഗണിച്ചായിരുന്നു അക്കാര്യം ചെയ്തതെന്നും പ്രഹഌദ് പറഞ്ഞു. കള്ളപ്പണം ഇന്ത്യയില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിയുന്നപോലെയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രഹഌദ് അറിയിച്ചു.