മൈ റമദാന്‍കമ്പാനിയനുമായി ഗൂഗിള്‍

single-img
18 June 2015

my-ramadanദുബൈ: മൈ റമദാന്‍ കമ്പാനിയനുമായി ഗൂഗിള്‍. യൂട്യൂബ്, പ്ലേ, മാപ്പ്‌സ്, സേര്‍ച്ച് തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് മൈ റമദാന്‍ കമ്പാനിയന്‍ എന്ന ഡിജിറ്റല്‍ ഹബ്‌ നിര്‍മ്മിച്ചിരിക്കുന്നത്. പ്രാദേശിക വിവരങ്ങള്‍ സൂര്യാസ്തമയ സമയങ്ങള്‍, കലണ്ടര്‍ പ്ലാനിംഗ്, യൂട്യൂബിലെ പോപ്പുലര്‍ ഷോകള്‍, പാചക ക്ലാസുകള്‍, ട്രാഫിക് സ്റ്റാറ്റസ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമേ പ്രദേശികമായി രൂപകല്പന ചെയ്ത ഗൂഗിള്‍ നൗ കാര്‍ഡ്‌സും ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. വ്രതാനുഷ്ഠാനത്തെ കുറിച്ചുള്ള വിവരങ്ങളും അപ്‌ഡേഷനുകളും നല്‍കാന്‍ ഇത് സഹായിക്കുന്നു.

ഉപയോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കും റമദാന്‍ ഗൂഗിള്‍ നൗ കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുക. സെറ്റിംഗ്‌സ് മാറ്റുന്നതിനനുസരിച്ച് ലഭിക്കുന്ന വിവരങ്ങളിലും മാറ്റം വരുത്താന്‍ കഴിയും.

ഇംഗ്ലീഷ്, അറബിക്, തുര്‍ക്കിഷ്, ബഹസ ഇന്തോനേഷ്യ, ബഹസ മലേഷ്യന്‍ എന്നീ അഞ്ച് ഭാഷകളിലായാണ് ഈ ഡിജിറ്റല്‍ ഹബ് പ്രവര്‍ത്തിക്കുന്നത്.