മൈക്രോസോഫ്റ്റിന്റെ വെർച്വൽ അസിസ്റ്റന്റ് ‘കോർട്ടാന’യെ അവതരിപ്പിച്ചു

single-img
18 June 2015

Cortanaമൈക്രോസോഫ്റ്റിന്റെ വെർച്വൽ അസിസ്റ്റന്റ് കോർട്ടാന അവതരിപ്പിച്ചു. ആപ്പിളിന്റെ ‘സിരി’ക്കും ഗൂഗിളിന്റെ ‘ഗൂഗിൾ നൗ’വിനും ബദലാണ് കോർട്ടാന. നേരത്തെ കോർട്ടാനയുടെ ബീറ്റാ വേർഷനാണ് ആൻഡ്രോയിഡിലും ഐഒഎസിലും എത്താൻ ഒരുങ്ങി ഇരുന്നത്. എന്നാൽ ജൂലൈയോടെ കോർട്ടാന പബ്ലിഷ്ഡ് വേർഷനായിരിക്കും ആൻഡ്രോയിഡിലും ഐഒഎസിലും എത്തുകയെന്നാണ് മൈക്രോസോഫ്റ്റ് ബ്ലോഗ് പോസ്റ്റിൽ അറിയിച്ചത്.  ഏതുദിവസമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. വിൻഡോസ് 10 പേഴ്സണൽ  കമ്പ്യൂട്ടറുകളുടെ കംപാനിയൻ ആപ്ളിക്കേഷനായും കോർട്ടാനയെ ഉപയോഗിക്കാനാവും.  8.1 ന്റെ ഭാഗമായിരുന്നു കോർട്ടാന.