സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളത്തിനെതിരെ ബാലാവകാശ കമ്മീഷനു പരാതി; ‘കുട്ടിപ്പട്ടാളം’ കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെ പരിഹസിക്കുകയും കുട്ടികളെ മാനസിക പീഡനത്തിനു വിധേയമാക്കുകയും ചെയ്യുന്നെന്ന് പരാതി.

single-img
17 June 2015

20_6_Kutty Pattalam_556x302-1ചിരിക്കാനുള്ളവ ആണെന്ന മട്ടിൽ സംപ്രേക്ഷണം ചെയ്യുന്ന സൂര്യ ടിവിയിലെ “കുട്ടിപ്പട്ടാളം” കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെ പരിഹസിക്കുകയും കുട്ടികളെ മാനസിക പീഡനത്തിനു വിധേയമാക്കുകയും ചെയ്യുന്നെന്ന് പരാതി.കുട്ടികളെ മാനസിക പീഡനത്തിനു വിധേയമാക്കുന്ന “കുട്ടിപ്പട്ടാളം” പോലുള്ള ചാനൽ പരിപാടികൾ കർശ്ശനമായി നിയന്ത്രിക്കണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നു

സൂര്യ ടിവിയിൽ ജനപ്രീതിയിൽ മുന്നിട്ട് നിൽക്കുന്ന പ്രോഗ്രാമാണു “കുട്ടിപ്പട്ടാളം”.സിനിമ സീരിയൽ താരമായ സുബി സുരേഷാണു കുട്ടിപ്പട്ടാളത്തിന്റെ അവതാരക.

കുഞ്ഞുങ്ങളുടെ കുഞ്ഞു മനസ്സിലെ തോന്നലുകളെ വലിയവരുടെ പക്വ മനസ്സിന്റെ വ്യാപ്തിയിൽ വിശദീകരിക്കപ്പെടുന്ന സാഹചര്യം കുട്ടികളിൽ വലിയ അളവിൽ മാനസിക സംഘർഷത്തിനു ഇട നൽകുമെന്നും.കുട്ടികൾ നിഷ്കളങ്കതയിൽ പങ്ക് വെക്കുന്ന സംസാര ശകലങ്ങളെ അവർക്ക് ഒട്ടും മനസ്സിലാവാത്ത മുതിർന്നവരുടെ നിലവാരത്തിൽ വിശദീകരിക്കപ്പെട്ട് അവയിലെ മലീമസവശം ആസ്വാദനത്തിനായി നൽകുക എന്നത് മാത്രമാണു ഇത്തരം പരിപാടികൾ നടക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.വളാഞ്ചേരി സ്വദേശി ഹാഷിം കൊളംബനാണു പരാതി നൽകിയിരിക്കുന്നത്.

കുട്ടികളെ മാനസിക പീഡനത്തിനു വിധേയമാക്കുന്ന ചാനൽ പ്രോഗ്രാമുകളെ നിയന്ത്രിക്കണമെന്നു ആവശ്യപ്പെട്ടുള്ള പരാതി ലഭിച്ചെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും ബാലാവകാശം സംരക്ഷണ കമ്മീഷൻ അധികൃതർ ഇ-വാർത്തയോട് പറഞ്ഞു