ഈ ഒാണത്തിനെങ്കിലും തമിഴ്‌നാടിനെ ആശ്രയിക്കാതെ സ്വന്തം പച്ചക്കറികള്‍ കൂട്ടി സദ്യയുണ്ണാനുള്ള ലക്ഷ്യം മുന്നില്‍കണ്ട് ഓണപച്ചക്കറി മുഴുവന്‍ കേരളത്തില്‍ വിളിയിക്കാനുമുള്ള ദൗത്യവുമായി കൃഷിവകുപ്പ്

single-img
16 June 2015

VBK-ORGANIC_FARM_22104fസ്വന്തം പച്ചക്കറി സ്വന്തം മണ്ണില്‍ വിളയിക്കാന്‍ കേരളം ഇറങ്ങുന്നു. തമിഴ്‌നാടിനെ ആശ്രയിക്കാതെ ഈ ഓണത്തിനെങ്കിലും എല്ലാ പച്ചക്കറികളും കൂട്ടി മലയാളികള്‍ക്ക് സദ്യയുണ്ണാനും പച്ചക്കറിയുടെ കാര്യത്തില്‍ കേരളത്തെ പൂര്‍ണമായും സ്വയംപര്യാപ്തമാക്കാനുമായി ഓണപച്ചക്കറികള്‍ മുഴുവന്‍ ഇവിടെ വിളിയിക്കാനുമുള്ള ദൗത്യവുമായി കൃഷിവകുപ്പ് ഇറങ്ങുന്നു. ഓണവിപണി മുന്നില്‍ക്കണ്ട് തമിഴ്‌നാട് പച്ചകൃഷി ആരംഭിച്ച സാഹചര്യത്തിലാണ് മകരളത്തിന്റെ നീക്കം.

ദിവസേന 2000 ടണ്‍ പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നു വാങ്ങിയാണ് കേരളം കഴിഞ്ഞവര്‍ഷം വരെ പിടിച്ചു നിന്നിരുന്നത്. ഓണക്കാലത്തേക്കായി 10,000 ടണ്‍ പച്ചക്കറിയാണ് തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് വരുന്നത്. ഇത്രയധികം പച്ചക്കറി ഇവിടെ ഉല്‍പാദിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നെങ്കിലും ഇപ്പോള്‍ തന്നെ കേരളം ഇക്കാര്യത്തില്‍ 70ശതമാനം സ്വയംപര്യാപ്തത നേടിക്കഴിഞ്ഞിരിക്കുകയാണ്. ഇനി വെറും മൂന്നു ലക്ഷം ടണ്‍ ഉല്‍പാദിപ്പിക്കുകയെന്ന ലക്ഷ്യം മാത്രമേ കേരളത്തിന്റെ മുന്നില്‍ അവശേഷിക്കുന്നുള്ളു.ൃ

ഇതിനായി 50 ലക്ഷം വീടുകളിലേക്ക് പച്ചക്കറിവിത്തുകളും 15 ലക്ഷം ഗ്രോ ബാഗുകളും നല്‍കുകയെന്ന യജ്ഞത്തിലാണ് സര്‍ക്കാര്‍. 15 ഇടങ്ങളില്‍ വിപുലമായ നഴ്‌സറികളും 800 റയിന്‍ ഷെല്‍റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. 800 ക്ലസ്റ്ററുകളെയും ഉല്‍പാദനത്തില്‍ പങ്കാളികളാക്കും. ഇതിനു പുറമെ സന്നദ്ധ സംഘടനകള്‍ വഴി പച്ചക്കറി കൃഷി ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. രാസ കീടനാശിനികള്‍ പൂര്‍ണമായി ഒഴിവാക്കി പകരം പുകയില കഷായവും വേപ്പിന്‍സത്തുമാണ് ജൈവപച്ചക്കറിക്കായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നത്.