അച്ചടി മാധ്യമങ്ങളും ടെലിവിഷനും ഓൺലൈൻ മാധ്യമങ്ങൾക്ക് വഴിമാറുന്നുവെന്ന് പഠനം;18 മുതൽ 44 വയസ്സ് വരെയുള്ളവർ വാർത്തകൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഓൺലൈൻ പത്രങ്ങളെയാണെന്ന് പഠന റിപ്പോർട്ട്

single-img
16 June 2015

screen-15.28.39[16.06.2015]അച്ചടി മാധ്യമങ്ങളും ടെലിവിഷനും ഓൺലൈൻ മാധ്യമങ്ങൾക്ക് വഴിമാറുന്നുവെന്ന് റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് ജേര്‍ണലിസത്തിന്റെ പുതിയ പഠന റിപ്പോര്‍ട്ട്. 18 മുതൽ 44 വയസ്സ് വരെയുള്ളവർ വാർത്തകൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഓൺലൈൻ പത്രങ്ങളെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.18 മുതൽ 24 വയസ്സ് വരെയുള്ളവരിൽ 60%വും വാർത്തകൾക്കായി ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണെന്ന് റിപ്പോർട്ട് പറയുന്നു.20 മുതൽ 34 വയസ്സ് വരെയുള്ളവരിൽ 54 ശതമാനത്തിനും പ്രീയം ഓൺലൈൻ പത്രങ്ങളാണു.എന്നാൽ 55 വയസിനു മുകളിലുള്ളവരിൽ 54 ശതമാനവും വാർത്തകൾക്ക് ടെലിവിഷനെയാണു ആശ്രയിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

ടെലിവിഷന്‍ ബുള്ളറ്റിനുകളിലൂടെ വാര്‍ത്തകള്‍ അറിയുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 69 ശതമാനത്തില്‍ നിന്ന് 62 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടെലിവിഷന്‍ വാര്‍ത്താബുള്ളറ്റിന്‍ കാണുന്ന 45 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 56ല്‍ നിന്ന് 46 ആയി ചുരുങ്ങിയിട്ടുണ്ട്.
o-THE-HUFFINGTON-POST-900 (1)
2015 ജനുവരി അവസാനവും ഫെബ്രുവരിയുടെ ആദ്യത്തിലും നടത്തിയ ഓണ്‍ലൈന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വാര്‍ത്ത അറിയാനുള്ള ഉറവിടം എന്ന നിലയില്‍ സോഷ്യല്‍ മീഡിയകള്‍ ശക്തമായ നിലയിലെത്തിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കമ്പ്യൂട്ടറുകൾക്ക് വെല്ലുവിളി ഉയർത്തി സ്മാർട്ട് ഫോണുകളും ടാബ്ലറ്റുകളും വാർത്ത അറിയാനുള്ള മാർഗ്ഗം ആയി മാറിക്കഴിഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ബ്രട്ടനിൽ 27% ആൾക്കാരും സ്മാർട്ട്ഫോൺ വഴിയാണു വാർത്തകൾ അറിയുന്നത്.18% പേർ ടാബ്ലറ്റ് വഴിയാണു വാർത്തകൾ അറിയുന്നത്.

മൊബൈലിൽ ബ്രൗസർ ഉപയോഗിക്കാതെ മൊബൈൽ ആപ്പ് വഴിയാണു ബ്രട്ടനിൽ കൂടുതൽ ആൾക്കാരും വാർത്തകൾ അറിയുന്നത്.ബിബിസി ന്യൂസ് ആപ്പ് ആണു ഇത്തരത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന ആപ്പ്.