മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ യുവതി ഉലയ്ക്ക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

single-img
16 June 2015

fsg-crime-scene-response-unit-01ന്യൂഡല്‍ഹി: മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ യുവതി ഉലയ്ക്ക കൊണ്ട് തലയ്ക്കടിച്ചു കൊന്നു. മഞ്ചേശ്വര്‍ റെയില്‍വേ കോളനിയിലാണ് സംഭവം. റെയില്‍വേയിലെ ടെക്‌നിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഹരിഭന്ദു(42)വിനെയാണ് ഭാര്യയായ മമത ദാസ് (32) കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തിയ ഹരിഭന്ദു ഭാര്യയുമായി വഴക്കടിക്കുകയായിരുന്നു. പിന്നീട് മകനെയും മമതയെയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ സഹികെട്ട മമത പ്രതിരോധിക്കാനായി ഉലക്ക കൊണ്ടടിക്കുകയായിരുന്നു.