ജല തുള്ളികളില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറിന്റെ നിര്‍മ്മിതിയിലൂടെ അത്ഭുതം സൃഷ്ടിച്ച് ഇന്ത്യക്കാരനായ മനുപ്രകാശ്

single-img
15 June 2015

manu-prakashജല തുള്ളികളില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറിന്റെ നിര്‍മ്മിതിയിലൂടെ അത്ഭുതം സൃഷ്ടിച്ച് ഒരിന്ത്യക്കാരന്‍. അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ അസി. പ്രൊഫസര്‍ മനു പ്രകാശും ശിഷ്യരും ചേര്‍ന്നാണ് ഈ അത്ഭുത കമ്പ്യൂട്ടര്‍ സൃഷ്ടിച്ചത്.

സാധാരണ ഉപയോഗിക്കുനന് കമ്പ്യൂട്ടറുകളുടെ അത്ര മികവ് ആരംഭദിശയില്‍ ഈ കമ്പ്യുട്ടറിനില്ലെങ്കിലും ഏറെതാമസിയാതെ തന്നെ ആ കമ്പ്യുട്ടറുകള്‍ക്കൊപ്പം ഈ ജലകമ്പൂട്ടറും എത്തുമെന്ന് മനു പ്രകാശ് സാക്ഷ്യപ്പെടുത്തുന്നു.

ഏകദേശം പത്തുവര്‍ഷത്തിലേറെ സമയം കൊണ്ടാണ് ഈ കമ്പ്യുട്ടര്‍ മനു സൃഷ്ടിച്ചെടുത്തത്. ഏറെ ചിന്തകള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് കമ്പ്യുട്ടറിന്റെ നിര്‍മ്മിതി സാധ്യമായത്. വെള്ളത്തുള്ളികള്‍ കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു കംപ്യൂട്ടറൈസ്ഡ് ക്ലോക്ക് ആയിട്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇലക്ട്രോണിക് കംപ്യൂട്ടറുകളുമായി മല്‍സരിക്കാനുള്ള പ്രാപ്തി തുടക്കസമയത്ത് തന്റെ കണ്ടുപിടുത്തത്തിനില്ലെന്ന്ും മനുപ്രകാശ് അറിയിച്ചു.