പോര്‍ചുഗലിലുള്ള ഭാര്യയുടെ കാന്‍സര്‍ സര്‍ജറിക്ക് ഭര്‍ത്താവിന്റെ ഒപ്പ് വേണ്ടതുകൊണ്ടാണ് ലളിത് മോദിയെ വിദേശയാത്രയ്ക്ക് സഹായിച്ചതെന്ന് സുഷമ സ്വരാജ്; പോര്‍ചുഗലില്‍ ഭാര്യയുടെ സര്‍ജറിക്ക് ഭര്‍ത്താവിന്റെ ഒപ്പ് വേണ്ടെന്ന് തെളിവുകള്‍

single-img
15 June 2015

screen-14.35.39[15.06.2015]

ഐ.പി.എല്‍ അഴിമതി കേസില്‍ കുടുങ്ങിയ ലളിത് മോദിക്കായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ബി.ജെ.പി വാദം പൊളിയുന്നു. പോര്‍ചുഗലില്‍ ഭാര്യയുടെ കാന്‍സര്‍ സര്‍ജറിക്ക് ഭര്‍ത്താവിന്റെ ഒപ്പ് വേണ്ടതുകൊണ്ട് മാനുഷിക പരിഗണന ശവച്ചാണ് താന്‍ മോദിക്ക് വിസ അനുവദിക്കാന്‍ ശ്രമിച്ചതെന്ന വാദമാണ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ രംഗത്തെത്തിയിരിക്കുന്നത്.

പോര്‍ചുഗലില്‍ ഭാര്യയുടെ സര്‍ജറിക്ക് ഭര്‍ത്താവിന്റെ ഒപ്പ് വേണ്ടെന്ന് തെളിവുകള്‍ നിരത്തി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തു വന്നു. ലളിത് മോദിയുമായുള്ള കുടുംബ ബന്ധത്തിന്‌റെ പേരിലാണ് സുഷമ സ്വരാജ് അദ്ദേഹത്തെ സഹായിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് പിഎല്‍ പൂനിയ പറഞ്ഞു. 14 വയസ്സിനു മുകളിലുള്ള യുവതികള്‍ക്ക് സമ്മതപത്രം സ്വന്തമായി ഒപ്പിട്ടുനല്‍കാമെന്ന നിയമമാണ് പോര്‍ച്ചുഗലിലുള്ളതെന്ന് കാണിക്കുന്ന രേഖകളും അദ്ദേഹം ഹാജരാക്കി.

11425740_10153357730337456_1960868139_n

മാനുഷിക പരിഗണനയുടെ പേരിലാണ് വിസ അനുവദിച്ചതെങ്കിലും തുടര്‍ന്ന് ലളിത് മോദി നടത്തിയത് ഉല്ലാസ യാത്രയായിരുന്നുവെന്ന് തെളിയിക്കുന്ന വിദേശ ചലച്ചിത്ര താരങ്ങള്‍ക്കൊപ്പമുള്ള മോദിയുടെ ആഘോഷ ചിത്രങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. പാരിസ് ഹില്‍ട്ടണ്‍, നവോമി കാംബെല്‍ തുടങ്ങിയവര്‍ക്കൊപ്പം ഹവാനയിലെ ഉല്ലാസ കേന്ദ്രങ്ങളില്‍ മോദി നില്‍ക്കുന്ന ഫോട്ടോകളാണ് പുറത്തു വന്നിട്ടുള്ളത്.

ഭാര്യയുടെ ചികില്‍സയുടെ പേരില്‍ തികച്ചും മനുഷ്യത്വപരമായ സമീപനമാണ് മോദിക്കെതിരെ സുഷമ സ്വരാജ് സ്വീകരിച്ചതെന്ന അവകാശവാദവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.