തോട്ടത്തില്‍ നിന്നും മാങ്ങ പറിക്കുന്നത് വിലക്കി; പ്രകോപിതരായ അയല്‍വാസികള്‍ തോട്ടം ഉടമയുടെ മകളെ ചുട്ടുകൊന്നു

single-img
15 June 2015

fsg-crime-scene-response-unit-01ഫത്തേപുര്‍: തോട്ടത്തില്‍ നിന്നും മാങ്ങ പറിക്കുന്നത് പിതാവ് വിലക്കിയതില്‍ പ്രകോപിതരായ അയല്‍വാസികള്‍ മകളെ ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ ഫത്തേപുറിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ശിവ്ഭൂഷണ്‍ എന്ന തോട്ടമുടമയുടെ മകളാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ മകള്‍ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ച് കടന്ന് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും തീകൊളുത്തുകയുമായിരുന്നു. ശിവ്ഭൂഷന്‍െറ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതായി ശിവ്ഭൂഷണ്‍ ആരോപിച്ചു.