ഫാസ്റ്റ് ഫുഡ് നല്‍കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍

single-img
14 June 2015

Diabetesവായു, ഭക്ഷണം, പാര്‍പ്പിടം എന്നിവ  ജീവലോകത്തിന് അടിസ്ഥാന ഘടകമാണ്. ഇത് മൂന്നും മനുഷ്യന്റെ ജീവിത ശൈലിയെ വളരെയധികം സ്വാധീനിക്കുന്നവയുമാണ്.   വായു, ഭക്ഷണം എന്നിവ ഒഴിച്ചൂകൂടാന്‍ കഴിയാത്ത കാര്യങ്ങളാണ്.  അതുകൊണ്ടുതന്നെ ശുദ്ധമായ വായുവും,  ശുദ്ധമായ ഭക്ഷണവും ഓരോരുത്തരുടേയും ജന്മാവകാശമാണ്.  വസ്ത്രധാരണവും ഭക്ഷണരീതിയും നമ്മുടെ സംസ്‌കാരത്തിന്റെ പ്രതിഫലനമായാണ് പറയപ്പെടുന്നത്.   പാശ്ചാത്യരുടെ  വേഷവിധാനം കോട്ടും സ്യൂട്ടും  പൊതുവെ തണുത്ത അവരുടെ കാലാവസ്ഥയ്ക്കനുസൃതമാണ്.  ചൂടും മഴയും ഒരുപോലെ അനുഭവപ്പെടുന്ന കേരളക്കാരന്റെ മുണ്ടും ഷര്‍ട്ടും സാരിയും ബ്ലൌസുമെല്ലാം ചൂടിന്റെ ആഘാതം കുറയ്ക്കുവാനും വെള്ളത്തില്‍ നടക്കുവാനുമൊക്കെ ഉതകുന്നതാണ്.

അതുപോലെ തന്നെയാണ് ഓരോരുത്തരുടേയും ഭക്ഷണരീതികളും.  തണുപ്പ് കൂടുതലുള്ള പാശ്ചാത്യനാടുകളില്‍ ശരീരത്തിന് ചൂടുകിട്ടുവാന്‍ കൂടുതല്‍ കൊഴുപ്പ് വേണം.  അതിനാലാണ് അവര്‍ മാംസവും മദ്യവുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കിയത്.  അറബിനാടുകളില്‍ കൃഷി പ്രയാസമേറിയതുകൊണ്ടാണ് അവര്‍ സസ്യഭുക്കുകളാവാന്‍ പ്രവാചകന്‍പോലും പറയാതിരുന്നത്.  ആഹാരരീതികളില്‍ ആവാസോചിതമല്ലാത്ത മാറ്റങ്ങള്‍ വരുത്തുന്നത് ആരോഗ്യത്തെ ബാധിക്കുന്നു.  അതുകൊണ്ടാണ് ആഹാരവസ്തുക്കളിലെ മായം ചേര്‍ക്കല്‍ പോലെ തന്നെ അപകടകരമാണ് നമ്മുടെ ആവാസവ്യവസ്ഥയ്ക്കിണങ്ങാത്ത ആഹാര ശീലങ്ങളും.

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായ നൂഡില്‍സ് വിവാദമാണ് ഇങ്ങിനെയൊക്കെ ചിന്തിയ്ക്കുവാന്‍ പ്രേരിപ്പിക്കുന്നത്.  ഭാരത്തിന്റെ വ്യാപാരമേഖലയില്‍ അഞ്ചാം സ്ഥാനമാണ് ഭക്ഷ്യമേഖലയ്ക്ക് ഉള്ളത്.  ഭാരതത്തിലെ തൊഴില്‍ മേഖലയുടെ 19% വരുന്നവര്‍ ഭക്ഷ്യമേഖലയില്‍ പണിയെടുക്കുന്നവരാണ്.  20012002 വരെ ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും നമ്മുടെ നാട്ടില്‍ തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യസാധനങ്ങളാണ് ഉപയോഗിച്ചുവന്നിരുന്നത്.
Grilled-Chicken
അതിനും മുമ്പുള്ള കാലഘട്ടത്തില്‍ നമ്മള്‍ ഇറക്കുമതിചെയ്തിരുന്നത് ഗോതമ്പും മറ്റുമാണ്.  സംസ്‌കരിക്കപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വളരെക്കുറച്ചുമാത്രമാണ് അന്ന് ഇറക്കുമതി ചെയ്തിരുന്നത്. ഇത്രത്തോളം സാംസ്‌കാരിക വളര്‍ച്ച എത്താത്ത അക്കാലത്ത് നമ്മുടെ പൂര്‍വ്വികര്‍ കിഴങ്ങ് വര്‍ഗ്ഗങ്ങളും, കായകളും (പുഴുക്കുകളും പഴങ്ങളും) ഒക്കെയാണ് ഇടവേളകളില്‍ ഭക്ഷണമായി ഉള്‍പ്പെടുത്തിയിരുന്നത്. അത് ആരോഗ്യപരിപാലനത്തിനും ഉത്തമമായിരുന്നതായി എല്ലാവരും അംഗീകരിക്കുന്നുണ്ട്. ഇന്നത്തേപ്പോലെ അണുകുടുംബമായിരുന്നില്ല അന്ന് കൂട്ടുകുടുംബമായിരുന്നു.  എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കത്തക്കരീതിയിലുള്ള സംവിധാനങ്ങളും കുടുംബാംഗങ്ങളും നിലവിലുണ്ടായിരുന്നു.

ഇന്ന് ആധുനീക തലമുറ ഫാസ്റ്റ് ആയി മാറിയപ്പോള്‍ കുടുബം അണുകുടുംബമായി ഭക്ഷണം ഫാസ്റ്റ് ഫുഡായും മാറി.  ഫാസ്റ്റ് ഫുഡിന് പ്രകൃതിജന്യമായ ഭക്ഷണരുചി വരാതായപ്പോള്‍ രാസവസ്തുക്കളെ കമ്പനികള്‍ മാര്‍ക്കറ്റിംഗിനായി ഉപയോഗിച്ചു.  ഏറ്റവും കൂടുതല്‍ രുചികരമായ ഭക്ഷണം വിളംബുന്നകമ്പനി മാര്‍ക്കറ്റില്‍ ഒന്നാമനായി.  അങ്ങനെ കമ്പനികളുടെ കിടമത്സരവും, രാജ്യന്തരതലത്തിലുള്ള ഇറക്കുമതി കയറ്റുമതി നിയമങ്ങളുടെ ലഘുത്വവും, നമ്മുടെ തലമുറയുടെ വളര്‍ച്ചയിലേക്കുള്ള നെട്ടോട്ടവുമെല്ലാം ഫാസ്റ്റ് ഫുഡ് സംസ്‌കാരം വളരുവാനുള്ള വളക്കൂറായി മാറി.

ഉദ്യോഗസ്ഥകളായി മാറിയ നമ്മുടെ അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് സ്വന്തം കൈകൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങള്‍ ഉണ്ടാക്കാന്‍ സമയം ഇല്ലാതായി.  അമ്മമാരുടെ സ്‌നേഹം വിളംബുവാന്‍ ബഹുരാഷ്ട്രകുത്തകകള്‍ പരസ്യത്തിലൂടെ ഏറെ പരിചിതരായ സിനിമാതാരങ്ങളേയും മറ്റും ഇറക്കി മത്സരിച്ചപ്പോള്‍ പുതുതലമുറ ആ പരസ്യസ്‌നേഹത്തില്‍ ആകൃഷ്ടരായി.  ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.

200102 ലെ എക്‌സിംപോളിസി അനുസരിച്ച് 670 വസ്തുക്കളെ ഇറക്കുമതി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കുക വഴിയാണ് ഇത്രയുമധികം കമ്പനികളുടെ സംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യയിലേക്ക് ഒഴുകുവാന്‍ തുടങ്ങിയത്.  അതുവരെ നഗരങ്ങളില്‍ മാത്രം വളരെ നിയന്ത്രിതമായി ഒതുങ്ങി നിന്നിരുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിച്ചുതുടങ്ങി.  എന്താണ് ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ അവരുടെ ഉല്പന്നങ്ങളുമായി അവികസിതവികസ്വര രാഷ്ട്രങ്ങളിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന അപകടം.?  ഏറ്റവും പ്രഥമമായത് അവരുടെ ഡബിള്‍ സ്റ്റാന്റേര്‍ഡ് ആണ്.

വികസിത രാജ്യങ്ങളിലെ കമ്പോളങ്ങളില്‍ അവര്‍ എത്തിക്കുന്നത് പൂര്‍ണ്ണമായും അവിടുത്തെ ഗുണനിലവാരനിയന്ത്രണ നിയമങ്ങള്‍ക്കനുസൃതമായ ഉല്പന്നങ്ങളാണ്.  എന്നാല്‍ അതേപേരില്‍ തന്നെ അവികസിതവികസ്വര രാജ്യങ്ങളിലെത്തിയ്ക്കുന്ന ഉല്‍പന്നത്തിന് ലാഭം ലാക്കാക്കി ഗുണനിലവാരത്തില്‍ സാമാന്യത്തിലധികം വിട്ടുവീഴ്ച ചെയ്യുന്നു.  നിര്‍വ്വചനമനുസരിച്ച് അരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ മാത്രമല്ലാ ഒരു ഉല്പന്നത്തിന് സ്വാഭാവിക ഗുണനിലവാരത്തെ മാറ്റിമറിയ്ക്കുന്നത്. ഏതൊരുവസ്തുവിന്റെ കൂട്ടിച്ചേര്‍ക്കലും മായംചേര്‍ക്കല്‍ തന്നെയാണ്.

നമ്മുടെ നാട്ടിലെ നിയമങ്ങളെ യഥേഷ്ടം അവര്‍ മറികടക്കുന്നു.  നമ്മുടെ ഭരണകര്‍ത്താക്കളെ സ്വാധീനിച്ച് സകലനിയമലംഘനങ്ങളും അവര്‍ മൂടിവെയ്ക്കുന്നു.  വിഷമയമായ ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ ജനങ്ങളെ തീറ്റിച്ച് ആരോഗ്യമില്ലാത്ത ഒരു ജനതയെ വളര്‍ത്തിയെടുക്കുകയാണ് ബഹുരാഷ്ട്രകുത്തകകള്‍ ചെയ്തുവരുന്നത്.  മാത്രമല്ലാ അവരുടെ ഉല്പന്നങ്ങള്‍ ഉപയോഗിയ്ക്കുന്നതിന് നമ്മുടെ തനത് ഭക്ഷ്യശീലങ്ങളെ വ്യാപകമായ പ്രചരണോപാധികള്‍ ഉപയോഗിച്ച് തകിടം മറിയ്ക്കുകയും ചെയ്യുന്നു.

2002 ല്‍ 207.5 കോടിരൂപ വിറ്റുവരവും 20.15 കോടിരൂപ ലാഭവും ഉണ്ടായിരുന്ന നെസ് ലെ 2014 ല്‍ 10129.5 കോടിരൂപ വിറ്റുവരവും 1186.4 കോടിരൂപ ലാഭവും ഉണ്ടാക്കുന്ന കമ്പനിയായി വളര്‍ന്നിരിയ്ക്കുന്നു.
maggie-noodles
1400 കോടി രൂപയുടെ ബിസിനസ്സായിരുന്നു നെസ് ലെ മാഗികൊണ്ട് പ്രതിവര്‍ഷം നേടിയിരുന്നത്.  മാഗിയുടെ ഉത്ഭവം 1872 ല്‍ സ്വിറ്റ് സര്‍ലന്റിലാണ്.  ആദ്യമായി മാഗി ഉണ്ടായിക്കിയത് ജൂലിയസ് മാഗിയാണ്.  മാഗിയാണ് ലോകത്തെ ആദ്യത്തെ പ്രോട്ടീന്‍ റിച്ച് പായ്ക്ക്ഡ് മീല്‍.  1947 ലാണ് നെസ് ലേ മാഗി ഏറ്റെടുക്കുന്നത്.  1983 ലാണ് ഇന്ത്യയില്‍ മാഗി എത്തുന്നത്.  ആദ്യകാലത്ത് വീട്ടമ്മമാരെ ലക്ഷ്യം വച്ചാണ് മാഗി മാര്‍ക്കറ്റ് ചെയ്തിരുന്നത്.  1990കളുടെ മദ്ധ്യത്തോടെ കുട്ടികളെ ലക്ഷ്യം വച്ച് മാഗി വന്‍തോതില്‍ ഉല്പാദനം ആരംഭിച്ചു.  നൂഡില്‍സ് ഫാസ്റ്റ്ഫുഡ് മാര്‍ക്കറ്റിംഗിന്റെ 85% മാഗിയുടെ കുത്തകയായിരുന്നു.  ഏകദേശം 15 മാസങ്ങള്‍ക്ക് മുന്‍പാണ്.

മാഗിക്കെതിരേയുള്ള നടപടികള്‍ക്ക് തുടക്കമാകുന്നത്.   വി.കെ.പാണ്ഡെ എന്ന ഉത്തര്‍പ്രദേശ് ഫുഡ് ഇന്‍സ്‌പെക്ടറാണ് ഇതിന് തുടക്കം കുറിക്കുന്നത്.  മാഗിയില്‍ മോണോസോഡിയം ഗ്ലാറ്റോമേറ്റിന്റെ അളവ് 17.2 പാര്‍ട്‌സ് പെര്‍ മില്ല്യണ്‍ (17.2ുുാ) എന്നാണ് കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ്‌സ് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.  ഇത് അനുവദനീയ അളവ് 2.5ുുാ ആണ്.  ഏറ്റവും രസകരമായ കാര്യം മാഗിയുടെ പായ്ക്കറ്റില്‍ തന്നെ എഴുതിയിരിക്കുന്നത് ‘ിീ മററലറ ാഴെ’ എന്നാണ്.  ദേശീയ വ്യാപകമായ എടടഅക മാഗി നിരോധിച്ചതോടെ 25000 ടണ്‍ മാഗിയാണ് നെസ് ലെ ഇന്ത്യയിലെ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ചുകൊണ്ടിരിക്കുന്നത്.

ഇതോടെ നെസ് ലെ ഇന്ത്യാ ലിമിറ്റഡിന്റെ സ്‌റ്റോക്കുകളില്‍ 20.29 ശതമാനം ഇന്ത്യയിലെ ഷെയര്‍ മാര്‍ക്കറ്റില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. ദേശീയവ്യാപകമായി നിരോധിച്ചതിനെത്തുടര്‍ന്ന് നെസ് ലെ പ്ലാന്റുകളില്‍ ജോലി ചെയ്യുന്ന കോണ്‍ട്രാക്ട് ജീവനക്കാര്‍ക്ക് ജോലി നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.  മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കനുസരിച്ച് ഉത്തരാഖണ്ഡിലെ നെസ് ലേ ഫാക്ടറിയില്‍ നിന്നും 1100 കോണ്‍ട്രാക്ട് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്.

ഇന്ത്യയിലെ നിരോധനത്തെത്തുടര്‍ന്ന്  യു.എസ്.ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മാഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.  ബഹറിന്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മാഗിയ്ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.  ക്യാനഡ ഇറക്കുമതി ചെയ്യുന്ന മാഗിയിലുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ നിന്നും രക്ഷനേടാന്‍ അജഇഛ വേള്‍ഡ് വൈഡ് എന്ന അമേരിക്കന്‍ ലോബീയിംഗ് കമ്പനിക്കാണ് നെസ് ലെ  കരാര്‍ നല്‍കിയിരിക്കുന്നത്.
coke-pepsi-gettyp
ഇതിന് സമാനമോ അതിലധികമോ ആണ് പെപ്‌സി, കൊക്കോ കോള തുടങ്ങിയ മറ്റ് ഫാസ്റ്റ് ഫുഡ് കമ്പനികളുടെ വളര്‍ച്ചയും.  കീടനാശിനികളും വിഷകരമായ മറ്റു പദാര്‍ത്ഥങ്ങളും ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളില്‍ രുചിവരുത്തി മാര്‍ക്കറ്റിലെത്തിക്കുന്ന കമ്പനികള്‍ക്ക് അവരുടെ ലാഭം മാത്രമാണ് ലക്ഷ്യം.  മറിച്ച് ജനങ്ങളുടെ ആരോഗ്യമല്ല എന്ന് പൊതു ജനങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആധുനീക സംസ്‌കൃതിയുടെ ഭാഗമെന്ന പേരില്‍ സ്വീകരിച്ച് മായംകലര്‍ന്ന ഭക്ഷണം ഭക്ഷിച്ച്  വരും തലമുറയെ മുഴുവന്‍ നിത്യരോഗികളാക്കി മാറ്റണമോ, നമ്മുടെ ചിരപുരാതനവും പ്രചുരപ്രചാരം നേടിയിരുന്നതുമായ ഭക്ഷണം വീണ്ടും തീന്‍മേശകളില്‍ എത്തിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നാമോരുരുത്തരുമാണ്.