Kerala

ഭാര്യ വീട്ടില്‍ നിന്നും 75 പവന്‍ കവര്‍ന്ന യുവാവിനെ പോലീസ് അറ്‌സ്റ്റു ചെയ്തു

gold

വീട്ടില്‍ നിന്നും 75 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നതിന്റെ പേരില്‍ അബ്ദുള്‍ വഹാബ് കേസ് നല്‍കിയപ്പോള്‍ അറിഞ്ഞിരുന്നില്ല, കള്ളന്‍ തന്നോടൊപ്പം കേസ് നല്‍കുവാനും മറ്റും കൂടെയുണ്ടായിരുന്ന തന്റെ മരുമകനാണെന്ന്. കഴിഞ്ഞ മാസം അഞ്ചിന് ചിറയ്ക്കല്‍ റെയില്‍വേ കട്ടിംഗിനു സമീപത്തെ അബ്ദുള്‍വഹാബിന്റെ വീട്ടില്‍നിന്നു 14 ലക്ഷം രൂപ വിലവരുന്ന 75 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അബ്ദുള്‍ വഹാബിന്റെ മകളുടെ ഭര്‍ത്താവ് കണ്ണൂര്‍ ആനയിടുക്ക് സ്വദേശി മുഹമ്മദ് സാജിദി (35) നെയാണു വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.

ആഭരണ കവര്‍ച്ചയ്ക്കു ശേഷം സാജിദ് ആര്‍ക്കും സംശയം തോന്നിപ്പിക്കാത്ത രീതിയില്‍ നടക്കുകയും അബ്ദുള്‍ വഹാബിനെ കവര്‍ച്ച സംബന്ധമായ കേസില്‍ സഹായിക്കുകയും മറ്റും ചെയ്തിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാല്‍ കേസ് തെളിയിക്കാന്‍ വളപ്പട്ടണം പോലീസ് ശാസ്ത്രീയമായ രീതിയില്‍ നടത്തിയ അന്വേഷണത്തില്‍ സാജിദ് ഒടുവില്‍ കുടുങ്ങുകയായിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ കണെ്ടടുക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.