തന്റെ നായകനായി അഭിനയിച്ച മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യാന്‍ ഒരു ഓഫര്‍ വന്നിരുന്നെന്നും ആ ഞെട്ടിപ്പിക്കുന് ഓഫര്‍ താന്‍ നിരസിച്ചെന്നും സറീനാ വഹാബ്

single-img
13 June 2015

Serinaകമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍, പ്രതാപ് പോത്തന്‍, നെടുമുടി വേണു, റഹ്മാന്‍, മുരളി എന്നീ പ്രഗല്ഭ നടന്മാരുടെ നായികയായി മലയാളത്തില്‍ തിളങ്ങി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ സറീനാ വഹാബിനെ തേടി ഇീ അടുത്തകാലത്ത് ഒരു വമ്പന്‍ ഓഫറെത്തി. മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായകിയായി അഭിനയിക്കാനുള്ള ഓഫര്‍. എന്നാല്‍ ആ ഞെട്ടിപ്പിക്കുന്ന ഓഫര്‍ താന്‍ നിരസിക്കുകയായിരുന്നുവെന്ന് സെറീനാ വഹാബ് പറഞ്ഞു.

വിവാഹത്തോടെ സിനിമയില്‍ നിന്നും വിടപറഞ്ഞ സെറീന പിന്നീട് കലണ്ടര്‍ എന്ന ചിത്രത്തില്‍ നവ്യാനായരുടെ അമ്മയായാണ് വീണ്ടും സ്‌ക്രീനിലെത്തിയത്. എന്നാല്‍ 2013 ല്‍ ഇറങ്ങിയ ഒളിപ്പോരിനു ശേഷം തന്നെ ആരും വിളിച്ചിട്ടില്ലെന്നും വിളിച്ചാല്‍ ഞാന്‍ ഉറപ്പായും അഭിനയിക്കുമെന്നും സറീന പറയുന്നു.

ഏതു ഭാഷയിലായാലും അഭിനയിക്കുക എന്നതാണ് എന്റെ പാഷനെന്നും ഹിന്ദിയില്‍ ഇപ്പോള്‍ രണ്ടു സിനിമ റിലീസ് ചെയ്യാനൊരുങ്ങുന്നുവെന്നും സറീന പറഞ്ഞു. മമ്മൂട്ടിയുടെ അമ്മ വേഷം പോലുള്ള ഞെട്ടിപ്പിക്കുന്ന ഓഫറുകളല്ലെങ്കില്‍ ഇനിയും താന്‍ മലയാള ചിത്രങ്ങളില്‍ ഭാഗമാകുമെന്നും സറീന വഹാബ് പറഞ്ഞു.