വര്‍ഷങ്ങള്‍ കാത്തിരുന്നാലും മോഹന്‍ലാല്‍ എന്ന മഹാനടന്റെ നിഴല്‍ തൊടാന്‍ പോലും തനിക്ക് കഴിയില്ലെന്ന് നിവിന്‍ പോളി

single-img
13 June 2015

Nivinവര്‍ഷങ്ങള്‍ നീണ്ട സിനിമകള്‍ ചെയ്താലും മോഹന്‍ലാല്‍ എന്ന മഹാനടന്റെ നിഴല്‍ തൊടാന്‍ പോലും തനിക്കാവില്ലെന്ന് യുവനടന്‍ നിവിന്‍ പോളി. പ്രേമത്തിന്റെ വന്‍വിജയത്തിനുശേഷം അടുത്ത മോഹന്‍ലാലാണ് നിവിന്‍ എന്ന തരത്തിലുള്ള പരാമര്‍ശങ്ങളോട് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പ്രതികരിച്ചത്.

മോഹന്‍ലാലുമായി താരതമ്യം ചെയ്യപ്പെടേണ്ട നിലയില്‍ ഞാനെത്തിയിട്ടില്ല. ഞാനാരാണെന്നും എന്ത് നേടി എന്നും എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ലാലേട്ടനുമായുള്ള ഇത്തരം താരതമ്യപ്പെടുത്തല്‍ സത്യത്തില്‍ എന്നെ അലോസരപ്പെടുത്തുകയാണ് ശചയ്യുന്നത്. വിവരമുള്ളവരാരും ഇങ്ങനെ ചിന്തിക്കുക പോലുമില്ല. നിവിന്‍ പറയുന്നു.

താന്‍ ഞാന്‍ രണ്ടു കോടി പ്രതിഫലം വാങ്ങുന്നെന്ന വാര്‍ത്തയും കെട്ടിച്ചമച്ചതാണെന്ന് നിവിന്‍ പറയുന്നു. ആ പറയുന്നത് ബുദ്ധിശൂന്യമായ കാര്യമാണെന്നതിനാല്‍ ആ വാര്‍ത്തയോട് പ്രതികരിക്കണം എന്നെനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഈ ചെറിയ ഇന്‍ടസ്ട്രിയില്‍ അത്രയും വലിയ പ്രതിഫലം വാങ്ങാന്‍ സാധിക്കില്ലെന്ന് മലയാള സിനിമയെ കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കും അറിയാമെന്നും നിവിന്‍ പറഞ്ഞു.

തന്റെ വിജയത്തിന് പിന്നില്‍ വിനീത് ശ്രീനിവാസന്‍ ആണെന്നുപറഞ്ഞ നിവിന്‍ പോളി പ്രേമത്തില്‍ മൂന്ന് നായികമാരില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരെ പ്രണയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മലരിന്റെ പേരാണ് പറഞ്ഞത്.