Categories: Movie ReviewsMoviesReview

സാമ്രാജ്യം 2 ല്‍ പ്രതികരാത്തിന്റെ കനലെരിയുന്നു

മമ്മൂട്ടിയുടെ ഗ്രാഫ് ഉയര്‍ത്തിയ സാമ്രാജ്യം 2 എന്ന ചിത്രം പേരരശ് എന്ന ഹിറ്റ് സംവിയാകന്‍ ഒരുക്കിയതോടെ മലയാളിയുടെ പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ ചിത്രീകരണത്തിന്റെ ആദ്യഘട്ടം മുതല്‍ റിലീസ് വരെ വിവാദമുയര്‍ത്തിയ ഈ ചിത്രത്തിന് തിയേറ്ററുകളില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിയുന്നില്ലയെന്നത് നിരാശാജനകമാണ്. പഴയ സാമ്രാജ്യം നിര്‍ത്തിയിടത്ത് നിന്ന് തന്നെയാണ് പുതിയ സാമ്രാജ്യം തുടങ്ങുന്നത്. അലക്‌സാണ്ടറുടെ മകന്‍ ജോര്‍ദാന്‍ ബഷിര്‍ എന്നിവരെ ബോംബ് വച്ച് കൊല്ലുവാന്‍ ദേവന്‍ (ക്യാപ്ട്യന്‍ രാജുന്റെ അനിയന്‍ പഴയ സാമ്രാജ്യത്തിലെ വില്ലന്‍ ) ആളെ വയ്ക്കുന്നു എന്നാല്‍ അവര്‍ മരിക്കുന്നില്ല 23 വര്‍ഷത്തിനു ശേഷം അവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ തിരിച്ചെത്തുന്നു. പിന്നെ കാണുന്നത് ഇടിയും വെടിയും ഒക്കെയായി കുറെ മല്ലന്മാരുടെ പ്രകടനങ്ങളാണ്. കഥ കഥയുടെ വഴിക്ക് വില്ലന്മാര്‍ അവരുടെ വഴിക്ക്. ഇതിനിടയില്‍ ജോര്‍ദാന്റെ മുത്തച്ചന്‍ കൂടി കൊലപ്പെടുന്നതോടെ പ്രതികാരദാഹിയായി മാറുന്ന നായകന്‍ നടത്തുന്ന ബെല്ലും ബ്രേക്കുമില്ലാത്ത യാത്ര . ഇടയ്ക്ക് മമ്മൂട്ടിയുടെ സാമ്രാജ്യത്തിലെ കുറേയേറ രംഗങ്ങളും അവിടെയും ഇവിടെയും ആയി എഡിറ്റിഗിലെ മിസ്‌റ്റേക്കുകള്‍ പോലെ കടന്ന് കൂടിയിട്ടുണ്ട്

ചിത്രത്തിന്റെ ആരംഭം മുതല്‍ അലക്‌സാണ്ടറുടെ മകന്‍ ജോര്‍ദാനെന്ന പേരില്‍ പുതുമുഖ താരം നടത്തുന്ന പ്രകടനവും തുടര്‍ന്ന് ഇന്റര്‍വെല്‍ പഞ്ചില്‍ യഥാര്‍ത്ഥ ജോര്‍ദാന്റെ കടന്ന് വരവുമായി ട്വിസ്റ്റും ട്വിസ്‌റ്റോട് ട്വിസ്റ്റുമായാണ് കഥയുടെ മുന്നേറ്റം. ഇതിനിടയില്‍ ചില കൊലപാതകങ്ങളും ആയുധക്കടത്തുമായി പടം തുടക്കം മുതല്‍ ഒടുക്കം വരെ അധോലോകപശ്ചാത്തലം കാത്ത് സൂക്ഷിക്കണമെന്ന് സംവിധായകന്റെ കടും പിടുത്തവുമുണ്ട്. എന്താണെങ്കിലും കാലംതെറ്റി വ്ന്ന ഈ ചിത്രത്തിന് കയറുന്നുവര്‍ ചെറുതായെങ്കിലും മുന്‍കരുതല്‍ എടുക്കേണ്ടത് നല്ലതാണ്. ഇതിന്റെ നിര്‍മ്മാതാവിന്റെഅവസ്ഥയും പരിതാപകരമായി എന്നാണ് സിനിമാമേഖലയില്‍ നിന്ന് കേള്‍ക്കുന്ന ഏറ്റവും പുതിയ വിവരം. ചിത്രത്തിന്റെ റിലിസിനായി കോടതി കയറേണ്ടി വന്ന നിര്‍മ്മാതാവിന് കനത്ത സാമ്പത്തികഭാരവും ഉണ്ടാക്കിയ ചിത്രം തിയേറ്ററുകളിലെത്തിക്കാനായതില്‍ സന്തോഷിക്കാം. ഉണ്ണി മുകുന്ദന്‍, മധു, വിജയരാഘവന്‍, ദേവന്‍, റിയാസ് ഖാന്‍ തുടങ്ങിയ വലിയൊരു താരനിരയാണ് അണിനിരക്കുന്നതെങ്കിലും ചിത്രത്തിന് യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്ന് പറയേണ്ടിവരും.

Share
Published by
evartha Desk

Recent Posts

‘പശുവും കുരങ്ങും സംസ്‌കൃതവും തമിഴും സംസാരിക്കും’; വിചിത്ര കണ്ടെത്തലുമായി നിത്യാനന്ദ, വീഡിയോ

ആരെയും അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് വിവാദ ആള്‍ ദൈവം സ്വാമി നിത്യാനന്ദ. പശുക്കളെയും കുരങ്ങുകളെയും സംസാരിപ്പിക്കുന്ന പുതിയ സോഫ്റ്റ് വെയര്‍ കണ്ടെത്തിയെന്ന പ്രഖ്യാപനവുമായാണ് നിത്യാനന്ദ ഇപ്പോള്‍ രംഗത്ത്…

12 mins ago

വിമാനം പറന്നുയര്‍ന്ന ഉടനെ യാത്രക്കാര്‍ക്കു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം: ജെറ്റ് എയര്‍വെയ്‌സ് തിരിച്ചിറക്കി

മുംബൈയില്‍നിന്നു ജയ്പുരിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണു സംഭവം. 166 യാത്രക്കാരില്‍ മുപ്പതിലധികം പേര്‍ക്കാണു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം ഉണ്ടായത്. ടേക്ക് ഓഫ് സമയത്ത് കാബിനിലെ വായുസമ്മര്‍ദം…

19 mins ago

വീട്ടുടമസ്ഥനുമായി കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ വാടക നല്‍കാതെ വീട്ടില്‍ കഴിയാം: ചൂഷണത്തിന് ഇരയാവുന്നത് വിദ്യാര്‍ത്ഥിനികള്‍: ഒളികാമറ ദൃശ്യങ്ങള്‍ വൈറലാകുന്നു

ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തുകൊണ്ടുവന്നത്. വാടക വീട് അന്വേഷിച്ച് എത്തുന്ന വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയുമാണ് ചില വീട്ടുടമസ്ഥര്‍ ചൂഷണം ചെയ്യുന്നത്.…

36 mins ago

നിറവയറുമായി പുഞ്ചിരി തൂകി കാവ്യ മാധവന്‍: ചിത്രങ്ങള്‍ കാണാം

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തില്‍ കാവ്യ മാധവന്‍. നിറവയറില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന താരത്തിന്റെ സന്തോഷം ആ മുഖത്തുകാണാം. ഇന്നലെ കാവ്യ മാധവന്റെ…

60 mins ago

മുഹമ്മദ് നബിയേയും നിയമവ്യവസ്ഥയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി: സൗദിയില്‍ മലയാളിക്ക് കഠിന ശിക്ഷ

സൗദി നിയമവ്യവസ്ഥയേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഒന്നരലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദി അരാംകോയില്‍…

3 hours ago

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഏഷ്യാകപ്പ് പോരാട്ടത്തില്‍ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.…

11 hours ago

This website uses cookies.