സാമ്രാജ്യം 2 ല്‍ പ്രതികരാത്തിന്റെ കനലെരിയുന്നു

single-img
12 June 2015

423331-samrajyam-2-son-of-alexanderമമ്മൂട്ടിയുടെ ഗ്രാഫ് ഉയര്‍ത്തിയ സാമ്രാജ്യം 2 എന്ന ചിത്രം പേരരശ് എന്ന ഹിറ്റ് സംവിയാകന്‍ ഒരുക്കിയതോടെ മലയാളിയുടെ പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ ചിത്രീകരണത്തിന്റെ ആദ്യഘട്ടം മുതല്‍ റിലീസ് വരെ വിവാദമുയര്‍ത്തിയ ഈ ചിത്രത്തിന് തിയേറ്ററുകളില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിയുന്നില്ലയെന്നത് നിരാശാജനകമാണ്. പഴയ സാമ്രാജ്യം നിര്‍ത്തിയിടത്ത് നിന്ന് തന്നെയാണ് പുതിയ സാമ്രാജ്യം തുടങ്ങുന്നത്. അലക്‌സാണ്ടറുടെ മകന്‍ ജോര്‍ദാന്‍ ബഷിര്‍ എന്നിവരെ ബോംബ് വച്ച് കൊല്ലുവാന്‍ ദേവന്‍ (ക്യാപ്ട്യന്‍ രാജുന്റെ അനിയന്‍ പഴയ സാമ്രാജ്യത്തിലെ വില്ലന്‍ ) ആളെ വയ്ക്കുന്നു എന്നാല്‍ അവര്‍ മരിക്കുന്നില്ല 23 വര്‍ഷത്തിനു ശേഷം അവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ തിരിച്ചെത്തുന്നു. പിന്നെ കാണുന്നത് ഇടിയും വെടിയും ഒക്കെയായി കുറെ മല്ലന്മാരുടെ പ്രകടനങ്ങളാണ്. കഥ കഥയുടെ വഴിക്ക് വില്ലന്മാര്‍ അവരുടെ വഴിക്ക്. ഇതിനിടയില്‍ ജോര്‍ദാന്റെ മുത്തച്ചന്‍ കൂടി കൊലപ്പെടുന്നതോടെ പ്രതികാരദാഹിയായി മാറുന്ന നായകന്‍ നടത്തുന്ന ബെല്ലും ബ്രേക്കുമില്ലാത്ത യാത്ര . ഇടയ്ക്ക് മമ്മൂട്ടിയുടെ സാമ്രാജ്യത്തിലെ കുറേയേറ രംഗങ്ങളും അവിടെയും ഇവിടെയും ആയി എഡിറ്റിഗിലെ മിസ്‌റ്റേക്കുകള്‍ പോലെ കടന്ന് കൂടിയിട്ടുണ്ട്

ചിത്രത്തിന്റെ ആരംഭം മുതല്‍ അലക്‌സാണ്ടറുടെ മകന്‍ ജോര്‍ദാനെന്ന പേരില്‍ പുതുമുഖ താരം നടത്തുന്ന പ്രകടനവും തുടര്‍ന്ന് ഇന്റര്‍വെല്‍ പഞ്ചില്‍ യഥാര്‍ത്ഥ ജോര്‍ദാന്റെ കടന്ന് വരവുമായി ട്വിസ്റ്റും ട്വിസ്‌റ്റോട് ട്വിസ്റ്റുമായാണ് കഥയുടെ മുന്നേറ്റം. ഇതിനിടയില്‍ ചില കൊലപാതകങ്ങളും ആയുധക്കടത്തുമായി പടം തുടക്കം മുതല്‍ ഒടുക്കം വരെ അധോലോകപശ്ചാത്തലം കാത്ത് സൂക്ഷിക്കണമെന്ന് സംവിധായകന്റെ കടും പിടുത്തവുമുണ്ട്. എന്താണെങ്കിലും കാലംതെറ്റി വ്ന്ന ഈ ചിത്രത്തിന് കയറുന്നുവര്‍ ചെറുതായെങ്കിലും മുന്‍കരുതല്‍ എടുക്കേണ്ടത് നല്ലതാണ്. ഇതിന്റെ നിര്‍മ്മാതാവിന്റെഅവസ്ഥയും പരിതാപകരമായി എന്നാണ് സിനിമാമേഖലയില്‍ നിന്ന് കേള്‍ക്കുന്ന ഏറ്റവും പുതിയ വിവരം. ചിത്രത്തിന്റെ റിലിസിനായി കോടതി കയറേണ്ടി വന്ന നിര്‍മ്മാതാവിന് കനത്ത സാമ്പത്തികഭാരവും ഉണ്ടാക്കിയ ചിത്രം തിയേറ്ററുകളിലെത്തിക്കാനായതില്‍ സന്തോഷിക്കാം. ഉണ്ണി മുകുന്ദന്‍, മധു, വിജയരാഘവന്‍, ദേവന്‍, റിയാസ് ഖാന്‍ തുടങ്ങിയ വലിയൊരു താരനിരയാണ് അണിനിരക്കുന്നതെങ്കിലും ചിത്രത്തിന് യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്ന് പറയേണ്ടിവരും.