പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ കുട്ടികള്‍ക്ക് ആരാധിക്കാന്‍ ഇസ്ലാം മതവിശ്വാസിയായ അബ്ദുള്ള സ്വന്തം ചെലവില്‍ ഒരു സരസ്വതി ക്ഷേത്രം നിര്‍മ്മിച്ച് നല്‍കി

single-img
12 June 2015

teache_1433940509

തന്റെ ഗ്രാമത്തില്‍, താന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ അവിടുള്ള കുട്ടികള്‍ക്ക് ആരാധിക്കാന്‍ സ്വന്തം ചെലവില്‍ ഒരു സരസ്വതി ക്ഷേത്രം നിര്‍മ്മിച്ചു നല്‍കിയിരിക്കുകയാണ് ഇസ്ലാം മത വിശ്വാസിയാ അബ്ദുള്ള വോറ എന്ന മുന്‍ അധ്യാപകന്‍. ഗുജറാത്തിലെ ഖേദ ജില്ലയിലെ നദിയദ് താലൂക്കിലുള്ള മരിഡ ഗ്രാമത്തിലാണ് ഈ സംഭവം.

പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കുട്ടികളുടെ ആവശ്യപ്രകാരം ക്ഷേത്രം നിര്‍മ്മിക്കുക എന്നുള്ളത് തന്റെ ആഗ്രഹമായിരുന്നെന്നുകൂടി അബ്ദുല്ല ചാച്ച എന്ന് കുട്ടികള്‍ വിളിക്കുന്ന അബ്ദുള്ള വെളിപ്പെടുത്തുന്നു. പ്രാഥമികമായി ഞാനൊരു അദ്ധ്യാപകനാണെന്നും മറ്റുള്ളതെല്ലാം പിന്നാലെയാണെന്നും അബ്ദുള്ള പറയുന്നു. അതിനാല്‍ തന്നെ തനിക്ക് തന്റെ കുട്ടികളാണ് പ്രചോദനമെന്നും അതുകൊണ്ടാണിവിടെ സരസ്വതി ദേവിയും ക്ഷേത്രവുമുണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുപ്പതിലേറെ വര്‍ഷം ജോലി ചെയ്ത സ്‌കൂളില്‍ 5 വര്‍ഷമെടുത്ത് ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ അദ്ദേഹം ചിലവഴിച്ചത് സ്വന്തം സമ്പാദ്യമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ കണ്ടറിഞ്ഞ് ഗ്രാമീണരും അവരാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ക്ഷേത്രം നിര്‍മ്മിക്കുക മാത്രമയല്ല, ഈ ക്ഷേത്രത്തില്‍ ചെയ്യേണ്ട പൂജാവിധികളും അദ്ദേഹം കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്് പിറ്റിസി കോളേജില്‍ ട്രെയിനിംഗിനായി കത്‌ലാലില്‍ പോയപ്പോള്‍ അവിടുത്തെ സരസ്വതി ക്ഷേത്രം കണ്ടപ്പോഴാണ് ഇതുപോലൊന്ന് തന്റെ ഗ്രാമത്തിലും സ്വന്തമായി ഒരു സരസ്വതി ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആഗ്രഹം വോറയുടെ മനസ്സില്‍ തോന്നിയത്. നദിയദിന് സമീപമുള്ള അന്ധേരി ഗ്രാമത്തിലെ 3 മുസ്ലീം കുടുംബങ്ങളില്‍ ഒന്ന് വോറയുടേതാണ്. വോറയുടെ മൂത്ത മകന്‍ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് അടുത്തിടെ മരിച്ചിരുന്നു.