പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുയും ഒടുവില്‍ വ്യാജബിരുദ കേസില്‍ അറസ്റ്റിലാകുകയും ചെയ്ത ഡെല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര തോമറിനു യാതൊരുവിധ നിയമസഹായവും നല്‍കേണ്ടതില്ലെന്ന് ആംആദ്മി പാര്‍ട്ടി

single-img
12 June 2015

Jitendra-Tomar.jpg.image.784.410പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുയും ഒടുവില്‍ വ്യാജബിരുദ കേസില്‍ അറസ്റ്റിലാകുകയും ചെയ്ത ഡെല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര തോമറിനു യാതൊരുവിധ നിയമസഹായവും നല്‍കേണ്ടതില്ലെന്ന് ആംആദ്മി പാര്‍ട്ടി തീരുമാനം. തോമറിനു നിലവില്‍ നല്‍കുന്ന അഭിഭാഷകന്റെ സേവനം പിന്‍വലിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. തോമറിന്റെ ജാമ്യാപേക്ഷ 16ന് കോടതി പരിഗണിക്കും.

തിരഞ്ഞെടുപ്പു സമയത്തു തന്നെ ബിരുദം വ്യാജമാണെന്ന ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ആരോപണങ്ങള്‍ തോമര്‍ നിഷേധിച്ചിരുന്നു. പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ചതില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃത്പിയുണ്ട്. മാത്രമല്ല വ്യാജ ബിരുദ കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി ജിതേന്ദ്ര സിങ് തോമറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയേക്കുമെന്നും സൂചനയുണ്ട്.

കേന്ദ്രസര്‍ക്കാരും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുമായുണ്ടായ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കുന്ന സമയത്തുയര്‍ന്ന തോമറിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം എഎപി സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചിരുന്നു.