താലികെട്ടിയ വരന്‍ വധുവിനൊപ്പം സദ്യകഴിക്കവേ വിവാഹവേദിയിലെത്തിയ പോലീസിനെ കണ്ട് ഇറങ്ങിയോടി; വിവാഹ വേദിയില്‍ പൊട്ടിക്കരഞ്ഞ പെണ്‍കുട്ടിക്ക് മറ്റൊരു യുവാവ് താലിചാര്‍ത്തി

single-img
12 June 2015

Weddingവിവാഹത്തിന് താലികെട്ടും കഴിഞ്ഞ് വധുവിനൊപ്പം സദ്യുണ്ടുകൊണ്ടിരുന്ന വരന്‍ വിവാഹവേദിയില്‍ പോലീസ് എത്ിയത് കണ്ട് ഇറങ്ങിയോടി. തന്റെ കഴുത്തില്‍ താലികെട്ടിയത് ഒരു ഭാര്യയുള്ള വ്യക്തിയാണെന്ന് മനസ്സിലായതോടെ വിവാഹ വേദിയില്‍ പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി വീടിനടുത്തുള്ള യുവാവിന്റെ കാരുണ്യത്താല്‍ വീണ്ടും സുമംഗലിയായി. തന്റെ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന ആദ്യഭാര്യയുടെ പരാതിയനുസരിച്ചായിരുന്നു പൊലീസ് വിവാഹവേദിയിലെത്തിയത്.

തിരുവനന്തപുരം കിടാരക്കുഴിയില്‍ കഴിഞ്ഞ ദിവസം രാവിലെയായതിരുന്നു സംഭവങ്ങള്‍. നെട്ടത്താന്നി സ്വദേശി യുവതിയും നെല്ലിമൂട് സ്വദേശിയായ യുവാവുമായിട്ടായിരുന്നു വിവാഹം. രാവിലെ 10നു ശേഷമായിരുന്നു മുഹൂര്‍ത്തമെങ്കിലും എട്ട് മണി കഴിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ എന്നു പറഞ്ഞ് കുറച്ച് ആളുകളുമായി എത്തിയ വരന്‍ തന്റെ ഒരു ബന്ധുവിന്റെ മരണകാരണം പറഞ്ഞു നേരത്തെ ചടങ്ങ് തീര്‍ക്കുകയായിരുന്നു. ഇതിനിടെ വിവാഹത്തിന് ക്ഷണിച്ച നാട്ടുകാര്‍ മുഹൂര്‍ത്ത സമയത്ത് വേദിയിലെത്തിയപ്പോള്‍ വരനും സംഘവും സദ്യയുണ്ണുന്നത് കണ്ട് അത്ഭുതപ്പെടുകയും ചെയ്തു.

ഈ സമയത്താണ് യുവാവ് രണ്ടാമതും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന ആദ്യഭാര്യയുടെ പരാതിയനുസരിച്ച് അവരുമായിട്ടായിരുന്നു വിഴിഞ്ഞം പൊലീസിന്റെ വരവ്. പൊലീസ് ജീപ്പ് വരുന്നതു കണ്ടു വരനും കൂടെയുള്ളവരും ഉണ്ടുകൊണ്ടിരുന്ന സദ്യയും ഉപേക്ഷിച്ച് മണ്ഡപത്തിനു പിന്നിലൂടെ ഇറങ്ങിയോടുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഇതികര്‍ത്തവ്യാമൂഡരായി നിന്ന പെണ്‍കുട്ടിയേയും ബന്ധുക്കളെയും കണ്ട് നാട്ടുകാര്‍ അപ്പോള്‍ തന്നെ കൂടിയാലോചിക്കുകയും അവരുടെ നേതൃത്വത്തില്‍ യുവതിയുടെ വീടിനു സമീപത്തെ മറ്റൊരു യുവാവിനെ വരനായി നിര്‍ദേശിക്കുകയുമായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന യുവാവിന്റെ ബന്ധുക്കള്‍ സമ്മതം അറിയിച്ചതോടെ പെയിന്റിംഗ് ജോലി ചെയ്തുകൊണ്ടിരുന്ന യുവാവിനെ വിളിച്ചുവരുത്തി അതേ മണ്ഡപത്തില്‍ ശവച്ചു തന്നെ വിവാഹം നടത്തുകയുമായിരുന്നു. നേരത്തെ വിവാഹവേദിയിലിരുന്ന് ഇറങ്ങിയോടിയ യുവാവിന്റെ പേരില്‍ നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ ആദ്യഭാര്യ പരാതി നല്‍കുകയും അതനുസരിച്ച് പൊലീസ് ഇരുവരെയും വിളിച്ചു വരുത്തി സംസാരിച്ചതില്‍ ഭാര്യയെ സംരക്ഷിക്കാമെന്ന ഉറപ്പിലാണ് യുവാവ് സ്‌റ്റേഷനില്‍ നിന്നും വന്നതെന്നാണ് പോലീസ് അറിയിച്ചത്.