ബഹിരാകാശ ഗവേഷണ വികസന മേഖലയില്‍ വന്‍ നേട്ടമുണ്ടാക്കുന്നവര്‍ക്കുളള സ്‌പെയ്‌സ് പയനീര്‍ പുരസ്‌ക്കാരം ഇന്ത്യയുടെ സ്വന്തം മംഗള്‍യാന്

single-img
12 June 2015

22ISBS_MANGALYAAN__2216316f (1)ബഹിരാകാശ ഗവേഷണ വികസന മേഖലയില്‍ വന്‍ നേട്ടമുണ്ടാക്കുന്നവര്‍ക്കുളള സ്‌പെയ്‌സ് പയനീര്‍ പുരസ്‌ക്കാരം ഇന്ത്യയുടെ സ്വന്തം മംഗള്‍യാന്

പ്രഥമ സംരഭത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ബഹിരാകാശപേടകമെത്തിച്ച ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒയുടെ മംഗള്‍യാനിന് അമേരിക്കന്‍ അംഗീകാരം. അമേരിക്കയുടെ നാഷണല്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ അംഗീകാരമാണ് മംഗള്‍യാനെ തേടിയെത്തിയത്.

ആദ്യസംരംഭത്തില്‍ തന്നെ ബഹിരാകാശ ഗവേഷണ വികസന മേഖലയില്‍ വന്‍ നേട്ടമുണ്ടാക്കുന്നവര്‍ക്കുളള സ്‌പെയ്‌സ് പയനീര്‍ പുരസ്‌ക്കാരമാണ് മംഗള്‍യാനിന് ലഭിച്ചത്. കാനഡിില്‍ നടന്ന 34ാമത് വാര്‍ഷിക അന്തരാഷ്ട്ര സ്‌പെയ്‌സ് ഡവലപ്‌മെന്റ് കോണ്‍ഫറന്‍സിലാണ് മംഗള്‍യാന്റെ അവാര്‍ഡ് വിജയം പ്രഖ്യാപിച്ചത്.