പത്താം ക്ലാസ് പരീക്ഷ 28 തവണയെഴുതി പരാജയപ്പെട്ട് ഒടുവില്‍ 29മത് തവണ ജയിച്ചുകയറിയ തന്റെ ഓഫീസിലെ പ്യൂണിന്റെ വിജയം ആഘോഷിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്

single-img
12 June 2015

Devendra

പത്താം ക്ലാസ് പരീക്ഷ 28 തവണയെഴുതി പരാജയപ്പെട്ട് ഒടുവില്‍ അന്‍പതാം വയസ്സില്‍ ജയിച്ചുകയറിയ തന്റെ ഓഫീസിലെ പ്യൂണിന്റെ വിജയം ആഘോഷിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യത്യസ്തനായി. മുന്‍പ് 28 തവണ പരീക്ഷയെഴുതി പരാജപ്പെട്ട 50കാരന്‍ അവിനാശ് ചൗഗുലെയാണ് 29മത്തെ വര്‍ഷം വിജയിച്ച വാര്‍ത്ത ഫട്‌നാവിസ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന് സ്വീകരണവും ഏര്‍പ്പെടുത്തിയിരുന്നതിന്റെ ചിത്രങ്ങളും ഫട്‌നാവിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ക്ലാസ് മുറിയിലെത്തുമ്പോള്‍ സഹപാഠികള്‍ തന്നെ അങ്കിള്‍ എന്നാണ് വിളിക്കുന്നതെന്നാണ് നന്ദി പറയുന്നതിനിടയില്‍ അവിനാശ് വെളിപ്പെടുത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫസില്‍ കഴിഞ്ഞ 25 വര്‍ഷമായി പ്യൂണാണ് അവിനാശ്. വിദ്യാഭ്യാസ വിജയം നേടുമ്പോള്‍ റിട്ടയേര്‍ഡ് ആകുന്നതിന് മുന്‍പ് പ്രമോഷന്‍ ലഭിക്കുകയും അതുവഴി കൂടുതല്‍ പെന്‍ഷന്‍ തുക ലഭിക്കുകയും ചെയ്യുമെന്നതിനാലാണ് അദ്ദേഹം പരാജയത്തില്‍ പതറാതെ പരീക്ഷയെഴുതിയത്.