ആഷിക് അബു തുടങ്ങിവെച്ച എന്റെ വക 500 എന്ന പ്രതിഷേധ പരിപാടിയിലൂടെ കിട്ടിയ തുക കെ.എം. മാണി കാരുണ്യ ഫണ്ടില്‍ അടച്ചിട്ടില്ല

single-img
11 June 2015

mani

സംവിധായകന്‍ആഷിക് അബു തുടങ്ങിവെച്ച എന്റെ വക 500 എന്ന പ്രതിഷേധ പരിപാടിയിലൂടെ കിട്ടയ തുക കെ.എം. മാണി കാരുണ്യ ഫണ്ടില്‍ അടച്ചിട്ടില്ല എനന് വിവരാവകാശ രേഖ. ബാര്‍ കോഴ വിവാദം അലയടിച്ചുയര്‍ന്ന സമയത്താണ് ആഷിക് അബു #entevaka500 എന്ന സോഷ്യല്‍ മീഡിയ ഹാഷ് ടാഗുമായെത്തിയത്.

ഈ ക്യാംപെയിന്റെ ഭാഗമായി യുവാക്കള്‍ പണം മണി ഓര്‍ഡറായി മാണിക്ക് അയക്കുകയായിരുന്നു. മണി ഓര്‍ഡര്‍ വഴി ലഭിച്ച തുക കാരുണ്യ ഫണ്ടിലേക്ക് നിക്ഷേപിക്കും എന്നായിരുന്നു ഇതിനെക്കുറിച്ച് മാണിയുടെ പ്രതികരണം.
എന്നാല്‍ വിവരാവകാശ പ്രവര്‍ത്തകനായ ധനരാജ് സുഭാഷ് ചന്ദ്രനാണ് വിവരാവകാശ നിയമപ്രകാരം വിവരം അന്വേഷിച്ചപ്പോഴാണ് തുക കാരുണ്യ ഫണ്ടില്‍ അടച്ചിട്ടില്ലെന്ന് മറുപടി ലഭിച്ചത്.

ധനകാര്യമന്ത്രി കാരുണ്യ ഫണ്ടിലേക്ക് സംഭാവന ഒന്നും നല്‍കിയിട്ടില്ല എന്ന് ഭാഗ്യക്കുറി ജോയിന്റ് ഡയറക്ടര്‍ വിവാരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ കോഴ വിവാദത്തെ തുടര്‍ന്ന് #Entevaka500 എന്ന ഹാഷ്ടാഗിലൂടെ മാണിക്കെതിരേ സോഷ്യല്‍ മീഡിയഎകളില്‍ കൂടി പ്രതിഷേധം അലയടിക്കുകയായിരുന്നു.